
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബഹ്റൈനിൽ കണ്ടെത്തിയതിനു പിന്നാലെ പ്രതിരോധ നടപടികളും ശക്തമാക്കി ഭരണകൂടം. കൊവിഡ് പ്രതിരോധ ദേശീയ സംഘം തന്നെയാണ് കോവിഡിന്റെ വകഭേദത്തെ പുതിയതായി ബഹ്റൈനിൽ കണ്ടെത്തിയ വിവരം അറിയിച്ചത്.
എന്നാൽ ഏതുതരം വൈറസാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്നു മുതൽ മൂന്നാഴ്ചത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ നേരിട്ടുള്ള അധ്യയനം നിർത്തിവച്ചു. സർക്കാർ-സ്വകാര്യ സ്കൂളുകൾക്കും, കെജി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണ്. കൊവിഡ് വ്യാപനം തടയുന്നതിന് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.
റസ്റ്ററന്റുകളിലും കഫേകളിലും ഭക്ഷണം അകത്തു നൽകുന്നതും നിർത്തിവച്ചു. ലോകത്തു തന്നെ ഏറ്റവും അധികം കൊവിഡ് പ്രതിരോധ വാക്സീൻ നൽകുന്ന മൂന്നാമത്തെ രാജ്യമാണ് ബഹ്റൈൻ. ഫൈസർ, സിനോവാക്സീൻ, ആസ്ട്രാസെനെ്കാ എന്നീ മൂന്നുതരം വാക്സീനുകളും ഇവിടെ നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല