
സ്വന്തം ലേഖകൻ: ബാങ്കിങ്-ധനകാര്യ മേഖലയിലെ മുതിർന്ന തസ്തികകൾ സ്വദേശിവത്കരിക്കുന്നത് മജ്ലിസുശൂറ ഒാഫിസ് ചർച്ചചെയ്തു. വിഷയം ശൂറയുടെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിയുടെ പരിഗണനക്കു വിടാൻ യോഗം തീരുമാനിച്ചു. ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഒൗദ്യോഗിക ഭാഷയായി അറബി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും ശൂറ കമ്മിറ്റി ചർച്ചചെയ്തു.
സ്വകാര്യ കമ്പനികളിൽ ഭൂരിപക്ഷവും ചില പൊതുമേഖല സ്ഥാപനങ്ങളും ഇംഗ്ലീഷാണ് ഒൗദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത്. ഇത് സ്വകാര്യവത്കരണ ശ്രമങ്ങളെ ബാധിക്കുന്നുണ്ടെന്നും ശൂറ ഒാഫിസ് വിലയിരുത്തി.
വിഷയം കൂടുതൽ ചർച്ചകൾക്കായി മീഡിയ ആൻഡ് കൾചർ, യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിക്ക് വിടാനും യോഗത്തിൽ തീരുമാനമായി. ഒമാൻ മൈനിങ് കമ്പനിയിലെയും മിനറൽസ് ഡെവലപ്മെൻറ് ഒമാനിലെയും സാമ്പത്തിക പ്രതിസന്ധിയും അവിടത്തെ സ്വദേശി തൊഴിലാളികളുടെ ഭാവിയും യോഗത്തിൽ ചർച്ചക്കെത്തി. വിഷയം മന്ത്രിസഭ കൗൺസിലിെൻറ പരിഗണനക്കായി യോഗം കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല