
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 78 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
രോഗവ്യാപന തോത് ഗണ്യമായി കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ അഞ്ചുശതമാനം കേസുകൾ കുറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിച്ചത് രോഗതീവ്രത കുറഞ്ഞിട്ടല്ല. രോഗബാധിതർ വീടിനുള്ളിൽ റൂം ക്വാറന്റീനിൽ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാപനങ്ങളിലെ കോവിഡ് മുൻകരുതൽ ഉറപ്പാക്കാൻ ശക്തമായി ഇടപെടും.ആരോഗ്യപ്രവർത്തകരുടെ കോവിഡ് വാക്സിനേഷൻ ഉടൻ പൂർത്തിയാകും. വാക്സിനേഷന്റെ രണ്ടാം ഘട്ടം അടുത്തയാഴ്ച ആരംഭിക്കും. മുൻനിര കോവിഡ് പോരാളികൾക്ക് അടുത്തയാഴ്ച മുതൽ വാക്സീന് നൽകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണമാണ് വെള്ളിയാഴ്ച കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇടുക്കി 7, എറണാകുളം, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവ് ആയർ
എറണാകുളം 714
കോഴിക്കോട് 706
മലപ്പുറം 605
പത്തനംതിട്ട 521
തൃശൂര്‍ 495
കോട്ടയം 458
തിരുവനന്തപുരം 444
കൊല്ലം 391
ആലപ്പുഴ 310
കണ്ണൂര്‍ 253
ഇടുക്കി 232
പാലക്കാട് 219
വയനാട് 163
കാസര്‍കോട് 99
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 416
കൊല്ലം 781
പത്തനംതിട്ട 467
ആലപ്പുഴ 594
കോട്ടയം 466
ഇടുക്കി 330
എറണാകുളം 802
തൃശൂര്‍ 494
പാലക്കാട് 203
മലപ്പുറം 538
കോഴിക്കോട് 809
വയനാട് 354
കണ്ണൂര്‍ 354
കാസര്‍കോട് 45
എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍കോട് 90 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,84,542 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,653 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,693 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 10,960 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1540 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 34 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്സ്പോട്ടില് നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്സ്പോട്ടുകളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല