
സ്വന്തം ലേഖകൻ: ഒമാെൻറ കര അതിർത്തികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രാജ്യത്തിന് പുറത്തുള്ള സ്വദേശികൾക്ക് ആവശ്യമെങ്കിൽ കര അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കും.
ഇവർ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറീന് പുറമെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ജനുവരി 25 മുതലാണ് ഒമാൻ കര അതിർത്തികൾ അടച്ചത്. ഇത് പിന്നീട് രണ്ട് തവണയായി ഒാരോ ആഴ്ച വീതം നീട്ടുകയായിരുന്നു.
പുതിയ രോഗികൾക്ക് ഒപ്പം ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നത് ആശങ്കജനകമാണെന്നും കര അതിർത്തികളുടെ അടച്ചിടൽ തുടരാൻ അതാണ് കാരണമെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞയാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ചിലർ മുൻകരുതൽ നടപടികൾ പാലിക്കാത്തതിെൻറ ഫലം പ്രതിരോധ നടപടികൾ പാലിക്കുന്ന ഭൂരിപക്ഷം പേരും അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. വാക്സിൻ എത്തിയതിനാൽ വൈറസ് പോയെന്നാണ് പലരുടെയും ധാരണ.മുൻകരുതൽ നടപടി പാലിക്കാത്ത പക്ഷം കനത്ത വില തന്നെയൊടുക്കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല