
സ്വന്തം ലേഖകൻ: വൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യെത്തത്തുന്ന മുഴുവൻ പേർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സാധ്യത തെളിയുന്നത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് മുഴുവൻ വിദേശികൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടത്താവള രാജ്യങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്ന് വരുന്നവർക്കും ഇത് ബാധകമാണ്. വിലക്ക് കാലം കഴിഞ്ഞാൽ നേരിട്ടും പ്രവേശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും അതുകഴിഞ്ഞുള്ള കൊവിഡ് പരിശോധനയും വൈറസ് വ്യാപനം തടയാൻ പര്യാപ്തമാണെന്നാണ് വിദഗ്ധർ പറയുന്നത്. കുവൈത്തിലെ ഹോട്ടൽ, ട്രാവൽ വ്യവസായത്തിന് കരുത്തുപകരുന്ന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ബന്ധപ്പെട്ട മേഖലയിലെ സ്വാധീനമുള്ളവർ സമ്മർദം ചെലുത്തുന്നു.
കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം വിലക്കിയതിെൻറ സാമ്പത്തിക നേട്ടം കൊയ്യുന്നത് യുഎഇ ഉൾപ്പെടെ രാജ്യങ്ങളിലെ ഹോട്ടൽ, ട്രാവൽ വ്യവസായങ്ങളാണ്. രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് കാലം കഴിയുേമ്പാഴേക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും കുവൈത്തിലെ ഹോട്ടൽ, ട്രാവൽ വ്യവസായ മേഖലകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല