
സ്വന്തം ലേഖകൻ: യുഎഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിരോധിച്ചതോടെ യുഎഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്കും ഒമാനിൽനിന്ന് സൗദി അറേബ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. നിരോധനം കാരണം ജോലി ആവശ്യവും മറ്റുമായി അടിയന്തരമായി സൗദിയിൽ എത്തേണ്ട നിരവധി പേർ ഒമാൻ ട്രൻസിറ്റിനായി ഉപയോഗിക്കുന്നതോടെയാണ് ഇത്.
ഇത്തരക്കാർ വിസിറ്റ് വിസയിൽ എത്തി 14 ദിവസം ഒമാനിൽ തങ്ങിയാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. 14 ദിവസത്തിനുള്ളിൽ യുഎഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശന വിലക്കുള്ളതിനാലാണ് 14 ദിവസം ഒമാനിൽ തേങ്ങണ്ടിവരുന്നത്. ഇന്ത്യയിൽനിന്ന് നേരിട്ടും യുഎഇയിൽ നിന്നുമാണ് ആളുകൾ എത്തുന്നത്.
ഇന്ത്യയിൽ നിന്നുള്ള സൗദി യാത്രക്കാർ ഒമാൻ വഴി കടന്നുപോവുന്നതിനാൽ ഇന്ത്യൻ സെക്ടറിൽനിന്ന് ഒമാനിേലക്കുള്ള നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽനിന്ന് ഒമാനിേലക്ക് വൺേവക്ക് 120 റിയാലിനു മുകളിലാണ് വിമാന കമ്പനികൾ ഇൗടാക്കുന്നത്.
യുഎഇയിൽനിന്ന് ഒമാനിലേക്കുള്ള നിരക്കുകളും ഇതുവരെ 100 റിയാലിനു മുകളിലാണ്. സലാം എയർ അടുത്തിടെ നിരക്ക് കുറച്ചതൊഴിച്ചാൽ മറ്റ് വിമാന കമ്പനികെളല്ലാം ഉയർന്ന നിരക്കാണ് യുഎഇയിൽനിന്ന് ഒമാനിലേക്ക് ഇൗടാക്കുന്നത്. ഒമാനിൽനിന്ന് സൗദിയിലേക്കും ഉയർന്ന ടിക്കറ്റ് നിരക്കാണുള്ളത്. 190 റിയാലിനു മുകളിലാണ് നിലവിൽ ടിക്കറ്റ് നിരക്കുകൾ.
യുഎഇയിൽനിന്നോ ഇന്ത്യയിൽനിന്നോ ഒമാനിലേക്ക് വരുന്നതിനു മുമ്പുള്ള പി.സി.ആർ, ഒമാനിൽ ഇറങ്ങുേമ്പാഴുള്ള പി.സി.ആർ ടെസ്റ്റ്, ക്വാറൻറീൻ അവസാനിപ്പിച്ച് സൗദിയിലേക്ക് പുറപ്പെടുേമ്പാഴുള്ള പി.സി.ആർ ടെസ്റ്റ്, സൗദി-ഒമാൻ വിസ ചാർജ്, ഒമാനിലെ താമസ, ഭക്ഷണ ചെലവ്, വിമാനത്താവളത്തിൽ പോകാനും വരാനുമുള്ള ടാക്സി ചെലവുകൾ, വിമാന ടിക്കറ്റ് നിരക്കുകൾ എന്നിവ കണക്കാക്കിയാൽ ചെലവ് 500 റിയാൽ കടക്കും.
സൗദി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഒമാനിലെ ട്രാവൽ ഏജൻറുകളും ഹോട്ടലുകളും ഒമാനിൽ കൂടി കടന്നുപോവുന്ന യാത്രക്കാർക്ക് പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 15 ദിവസത്തെ ഭക്ഷണവും താമസവുമാണ് വിവിധ ഹോട്ടലുകൾ പാക്കേജിൽ നൽകുന്നത്. സൗദി ഏർപ്പെടുത്തിയ യാത്രനിരോധനം ഒമാനിലെ ട്രാവൽ മേഖലയിലുള്ളവർക്കും ഹോട്ടൽ മേഖലക്കും പുതിയ ഉണർവ് പകർന്നതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല