1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3742 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണു രോഗമുള്ളത്. 24 മണിക്കൂറിനിടെ 47,927 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു; ആകെ മരണം 3883. ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

മലപ്പുറം 503
എറണാകുളം 431
കോഴിക്കോട് 403
തിരുവനന്തപുരം 380
കോട്ടയം 363
കൊല്ലം 333
ആലപ്പുഴ 317
തൃശൂര്‍ 288
പത്തനംതിട്ട 244
കണ്ണൂര്‍ 145
ഇടുക്കി 126
പാലക്കാട് 102
വയനാട് 71
കാസർകോട് 36

നെഗറ്റീവായവർ

തിരുവനന്തപുരം 248
കൊല്ലം 891
പത്തനംതിട്ട 443
ആലപ്പുഴ 467
കോട്ടയം 461
ഇടുക്കി 545
എറണാകുളം 627
തൃശൂര്‍ 483
പാലക്കാട് 192
മലപ്പുറം 728
കോഴിക്കോട് 410
വയനാട് 181
കണ്ണൂര്‍ 201
കാസർകോട് 82

ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9,02,627 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, എറണാകുളം 396, കോഴിക്കോട് 391, തിരുവനന്തപുരം 276, കോട്ടയം 337, കൊല്ലം 324, ആലപ്പുഴ 313, തൃശൂര്‍ 278, പത്തനംതിട്ട 213, കണ്ണൂര്‍ 112, ഇടുക്കി 119, പാലക്കാട് 50, വയനാട് 63, കാസർകോട് 31 എന്നിങ്ങനെയാണു സമ്പര്‍ക്കബാധ.

27 ആരോഗ്യ പ്രവര്‍ത്തകർക്കു രോഗം ബാധിച്ചു. കണ്ണൂര്‍ 6, ഇടുക്കി 5, തൃശൂര്‍, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, എറണാകുളം 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് 1 വീതം. വിവിധ ജില്ലകളിലായി 2,24,759 പേരാണു നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,664 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്; ഒരു പ്രദേശത്തെ ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്സ്‌പോട്ടുകളാണുള്ളത്.

മാറഞ്ചേരി, വന്നേരി സ്കൂളുകളിലെ ‍വിദ്യാർഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നു പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. രണ്ടു സ്കൂളുകളിലായി 262 പേരാണു കഴിഞ്ഞ ദിവസം പോസിറ്റീവായത്. ഇൗ സാഹചര്യത്തിൽ മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ‌ പൊന്നാനിയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.

മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂളിന് അടുത്തുള്ള ട്യൂഷൻ സെന്ററിൽനിന്നാണു രോഗവ്യാപനം ഉണ്ടായതെന്നു യോഗം വിലയിരുത്തി. സ്കൂളിനു സമീപത്തെ ട്യൂഷൻ സെന്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടാൻ പൊലീസിനും പഞ്ചായത്തിനും കലക്ടർ നിർദേശം നൽകി.

പൊന്നാനി താലൂക്കിലെ കൂടുതൽ സ്കൂളുകളിലെ വിദ്യാർഥികളിൽ കൊവിഡ് പരിശോധന നടത്തും. ഈ പഞ്ചായത്തുകളിലെ ടർഫുകളുടെ പ്രവർത്തനം നിർത്തും. വിവാഹങ്ങളിൽ നൂറിലധികം പേർ പങ്കെടുക്കാൻ പാടില്ല. സ്കൂൾ നിൽക്കുന്ന വാർഡുകൾ കേന്ദ്രീകരിച്ച് കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.