
സ്വന്തം ലേഖകൻ: കൊവിഡ് -19 വാക്സിൻ മുൻഗണന പട്ടികയിൽ സ്കൂൾ അധ്യാപകരെയും അഡ്മിനിസ്േട്രറ്റിവ് ജീവനക്കാരെയും ഉൾപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ദേശീയ കൊവിഡ് -19 വാക്സിനേഷൻ പരിപാടിയുടെ ഭാഗമായാണ് മുൻഗണന പട്ടികയിൽ അധ്യാപകരെയും ജീവനക്കാരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും കൊവിഡ് -19 വാക്സിൻ നൽകുന്നതിനായി ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) വിശാലമായ വാക്സിനേഷൻ കേന്ദ്രം തുറന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.
സമൂഹത്തിെൻറ സുരക്ഷക്ക് മുൻഗണന നൽകുകയാണ് ലക്ഷ്യമെന്നും ഘട്ടമായി എല്ലാവർക്കും വാക്സിനേഷൻ നൽകുമെന്നും ഇതിനായി അപേക്ഷകൾ ക്ഷണിക്കുന്നതായും മന്ത്രാലയം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിക്കുന്നതിന് ക്ഷണിച്ചുകൊണ്ട് അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും സന്ദേശം അയക്കുമെന്നും വാക്സിൻ സ്വീകരിക്കേണ്ട സമയവും തീയതിയും അതിൽ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിൽ നിന്നും നോട്ടിഫിക്കേഷൻ ലഭിച്ചവർക്ക് മാത്രമായിരിക്കും വാക്സിനേഷൻ നൽകുകയെന്നും മറ്റുള്ളവർ ക്ഷണം ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽ ഥാനി ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ സജ്ജമാക്കിയ താൽക്കാലിക കൊവിഡ് -19 വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു. ദേശീയ കൊവിഡ് -19 വാക്സിനേഷൻ േപ്രാഗ്രാം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനാണ് (പി.എച്ച്.സി.സി) കേന്ദ്രത്തിെൻറ പ്രവർത്തനം നിയന്ത്രിക്കുന്നത്. സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമായിരിക്കും പ്രാഥമിക ഘട്ടത്തിൽ വാക്സിൻ നൽകുക. തുടർന്ന് വാക്സിന് അർഹരായവർക്കും മറ്റു ജീവനക്കാർക്കും വാക്സിൻ നൽകും.
കൊവിഡ് -19 അപകട സാധ്യത കൂടിയവർക്കാണ് ദേശീയ കൊവിഡ് -19 വാക്സിൻ പരിപാടിയിൽ പ്രഥമ പരിഗണനയെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ക്യു.എൻ.സി.സിയിൽ താൽക്കാലിക കൊവിഡ് -19 വാക്സിനേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. 60 വയസ്സ് കഴിഞ്ഞ, ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കുന്നതിനായി റജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല