
സ്വന്തം ലേഖകൻ: കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്കുകൂടി തുടരും. കൊവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക.
സർക്കാർ ഒാഫിസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. സർക്കാർ, സ്വകാര്യ സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിെട്ടത്തിയുള്ള അധ്യായനം ഉണ്ടാകില്ല. ഒാൺലൈൻ പഠനം പതിവുപോലെ തുടരും. ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും അടച്ചിടും. സ്വകാര്യ ജിംനേഷ്യങ്ങൾക്ക് പുറത്തുള്ള കായിക പരിശീലനങ്ങൾ 30 പേരിൽ അധികമാകാതെ നടത്താം.
റസ്റ്റാറൻറുകളിലും കഫേകളിലും അകത്ത് ഭക്ഷണം നൽകുന്നതിനും വിലക്ക് തുടരും. അതേസമയം, പുറത്ത് ഭക്ഷണം നൽകാം. ഇൻഡോർ സ്പോർട്സ് ക്ലാസുകളും നിർത്തിവെക്കും. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരിൽ അധികമുള്ള കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്തു.
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിൽ ഫെബ്രുവരി ഏഴിനാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 21 വരെയാണ് അന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ തുടരുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൊവിഡ് പ്രതിരോധ വാക്സിന് പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ പുതുതായി 696 പേർക്കുകൂടി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 259 പേർ പ്രവാസികളാണ്. 418 പേർക്ക് സമ്പർക്കത്തിലൂടെയും 19 പേർക്ക് യാത്രയിലൂടെയുമാണ് പകർന്നത്. നിലവിൽ 7631 പേരാണ് ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച മൂന്നുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. രണ്ട് സ്വദേശി പുരുഷന്മാരും ഒരു സ്വദേശി വനിതയുമാണ് മരിച്ചത്. പുതുതായി 604 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,07,016 ആയി. ഇതുവരെ 2,57,580 പേരാണ് രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല