
സ്വന്തം ലേഖകൻ: അൽഉലയിലെ അമീർ അബ്ദുൽ മജീദ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സർവിസുകൾക്ക് ആവശ്യമായ കാര്യങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയാക്കിയതിനെ തുടർന്നാണിത്.
വർഷത്തിൽ ഒരു ലക്ഷം മുതൽ നാല് ലക്ഷം യാത്രക്കാരെ വരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും. ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളോടെയാണ് വിമാനത്താവളം രൂപകൽപന ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടിവ് ലോഞ്ച് ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങളും സേവനങ്ങളും വിമാനത്താവളത്തിലുണ്ട്.
അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കുന്നതിനുള്ള അനുമതി പൈതൃകം, സംസ്കാരം, ചരിത്രം, പ്രകൃതി ടൂറിസം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ അൽഉലയുടെ സ്ഥാനം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രമായി മാറാനും 2035ഒാടെ രാജ്യത്തിെൻറ ജി.ഡി.പി 120 ബില്യൺ സൗദി റിയാലായി ഉയർത്താനും വിമാനത്താവള വികസനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല