1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2021

സ്വന്തം ലേഖകൻ: രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതു പോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഞങ്ങള്‍ നല്‍കിയ വാഗ്ദാനവും നടപ്പാക്കും-രാജ്‌നാഥ് സിങ് പറഞ്ഞു.

ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡ്. ഹിന്ദുവിനോ മുസ്ലീമിനോ ക്രിസ്ത്യാനികള്‍ക്കോ എതിരാവില്ല അത്. ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തി നിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.

വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഏത് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ വഴിത്തിരിവായി. ബിജപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിച്ചു.

എ ബി വാജ്‌പയ് ജനസംഘം അധ്യക്ഷനായിരിക്കുമ്പോള്‍ ബിജെപി ഒരിക്കല്‍ സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നു പോലും അറിയില്ലായിരുന്നുവെന്നും എന്നാല്‍ ബിജെപി എല്ലായിടത്തും എന്ന മുദ്രാവാക്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ മുദ്രാവാക്യം ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ന്നു വീഴുകയാണെന്നും എന്നാല്‍ ബിജെപി ഒറ്റക്കെട്ടായി മുന്‍പോട്ടു പോകുയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.