
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ഭാഗിക കർഫ്യൂ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ച ഘട്ടത്തിലും കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നു പരാതി. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇൗ സമയത്ത് പൊതുഇടങ്ങൾ ഏതാണ്ട് ഒഴിഞ്ഞു കിടക്കുകയാണ്.
എന്നാൽ, പകൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ നിരത്തുകളിൽ തിരക്ക് കൂടി. കർഫ്യൂവിെൻറ ഗുണഫലം കോവിഡ് പ്രതിരോധത്തിൽ ഇതുമൂലം ലഭിക്കാതെ വരുന്നു. രാത്രിയിലെ ഇടപാടുകൾ കൂടി പകലിലേക്ക് മാറിയതോടെ പകൽ വൻ തിരക്കാണ്. വാഹനങ്ങളിലെ തിരക്കും വർധിച്ചു. ബസുകളിൽ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം പാലിക്കപ്പെടുന്നില്ല.
ഏതാണ്ട് ഒരേ സമയത്താണ് ആളുകൾ ജോലിക്ക് ഇറങ്ങുന്നതും തിരിച്ചുവരുന്നതും. ഇത് തിരക്ക് വർധിക്കാൻ കാരണമാണ്. പ്രത്യക്ഷ രോഗലക്ഷണമില്ലാത്തവരിൽനിന്നും വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഇപ്പോഴും ആയിരത്തിന് മുകളിൽതന്നെയാണ്. മരണനിരക്കും കുറഞ്ഞിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയാണ്. സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ കർഫ്യൂവിന് സർക്കാർ നിർബന്ധിതരാകും. ഈ സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് നിയന്ത്രിക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങളോട് സഹകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
അതിനിടെ കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി കോടതി തള്ളി. അഡ്മിനിട്രേറ്റിവ് കോടതിയുടേതാണ് നടപടി. ഇൗ ആവശ്യം ഉന്നയിച്ച് അഡ്മിനിസ്ട്രേറ്റിവ് കോടതിയിൽ മൂന്നു ഹരജികളാണ് സമർപ്പിക്കപ്പെട്ടത്.കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ നടപടി ഭരണഘടനവിരുദ്ധമാണെന്നും രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല