
സ്വന്തം ലേഖകൻ: സൗദി അറേബ്യ നേരിടുന്ന ഭീഷണികൾക്കെതിരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രിയും സഹകരണ കൗൺസിൽ നിലവിലെ അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാദി പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ 147ാമത് വിദേശകാര്യ മന്ത്രിതല യോഗത്തിെൻറ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഗൾഫ് സഹകരണ കൗൺസിൽ അതിെൻറ രാജ്യങ്ങളുടെ സുരക്ഷ ലംഘിക്കുന്നതിനെതിരെ നിലകൊള്ളാനുള്ള പ്രതിബദ്ധതയും െഎക്യത്തിെൻറ ആവശ്യകതയും അൽഉല കരാറിൽ ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. പരസ്പര സഹകരണം വർധിപ്പിക്കുന്ന സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യ പ്രദേശത്ത് നിലനിൽക്കുന്ന പ്രയാസകരമായ സാഹചര്യത്തിൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.
സൗദി േവ്യാമ പ്രതിരോധസേനയുടെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനങ്ങൾ അഭിനന്ദിക്കേണ്ടതുണ്ട്. സൗദിയിലെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഹൂതി ആക്രമണത്തിനെതിരെ സൗദി അറേബ്യക്ക് അന്താരാഷ്ട്ര െഎക്യദാർഢ്യം വ്യാപകമായി ഉണ്ടെന്നത് ശ്രദ്ധേയമാണെന്നും ജി.സി.സി കൺസിൽ അധ്യക്ഷൻ പറഞ്ഞു.
സൗദി അറേബ്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഗൾഫ് സഹകരണ കൗൺസിലിെൻറ പൂർണ പിന്തുണയുണ്ടാകുമെന്ന് സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽഹജ്റഫ് പറഞ്ഞു. യു.എ.ഇ ദ്വീപുകളിലെ ഇറാൻ അധിനിവേശത്തെ ശക്തമായി നിരാകരിക്കുന്നു. അൽഉലയിൽ നടന്ന സുൽത്താൻ ഖാബൂസ്, ശൈഖ് സബാഹ് ഉച്ചകോടിയിലുണ്ടായ നിരവധി തീരുമാനങ്ങൾ മന്ത്രിതല യോഗത്തിൽ ചർച്ചചെയ്യും. കൂടാതെ, പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും വിലയിരുത്തുമെന്നും ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടറി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല