1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2021

സ്വന്തം ലേഖകൻ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയ നടന്നതിനാല്‍ നിലവിലെ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ചെക്ക് ബുക്ക്, ഐഎഫ് എസി കോഡും മാറുമെന്നും, 2021 മാര്‍ച്ച് 31 വരെയാണ് ഇവയുടെ കാലാവധിയെന്നും ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്ന് മുതല്‍ ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക് തുടങ്ങിയ എട്ട് ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും. പഞ്ചാബ് നാഷണല്‍ ബാങ്ക് – ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019 ഏപ്രില്‍ ഒന്നിന് ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും കഴിഞ്ഞ വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിച്ചത്. അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായി ലയിച്ചു.

2019 ആ ഗസ്റ്റില്‍ ആണ് പത്ത് പൊതുമേഖലാ ബാങ്കുകളെ നാല് ബാങ്കുകളായി ലയിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്,. ഇതേ തുടര്‍ന്നായിരുന്നു ചെറുകിട ബാങ്കുകളുടെ ലയനം. ബാങ്കിങ് വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ പുനസംഘടന കൂടെയായിരുന്നു ഇത്. ഇതോടെ 2017 ല്‍ 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നത് 12 ആയി കുറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.