
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ക്കു 2020-ല്‍ തൊഴില്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ചു നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വിദേശ തൊഴിലാളികളുടെ വലിയ കുറവ് രേഖപ്പെടുത്തുന്നതായും 2020-ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴില്‍ നഷ്ടമായ 1,40,000 വിദേശികള്‍ രാജ്യം വിട്ടതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇവരില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. അതേസമയം രാജ്യത്തെ മൊത്തം ജനസംഖ്യ 2020 ഡിസംബര്‍ പ്രകാരം 4,670,000 ആണ്. ഇവരില്‍ 1.459 ദശലക്ഷം സ്വദേശികളും, 3.210 ദശലക്ഷം വിദേശികളുമാണ്. ജനസംഖ്യയുടെ 69 ശതമാനവും വിദേശികളാണ്.
സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് വിദേശികളുടെ എണ്ണത്തിൽ നാലു ശതമാനത്തിെൻറ കുറവാണുണ്ടായത്. വിദേശി ജനസംഖ്യ കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 32,10,000 ആണ്. 2019 അവസാനത്തിൽ ഇത് 33,44,000 ആയിരുന്നു. ആകെ കുവൈത്ത് വിട്ട പ്രവാസികളിൽ 52 ശതമാനവും ഇന്ത്യക്കാരാണ്. 1,40,000 വിദേശികൾ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടു22.5 ശതമാനം ഇൗജിപ്തുകാരും 10 ശതമാനം ബംഗ്ലാദേശികളും 4.5 ശതമാനം ഫിലിപ്പീനികളുമാണ്.
വിസ പുതുക്കുന്നതിന് പ്രായപരിധി ഉൾപ്പെടെ നിബന്ധനകൾ കൊണ്ടുവന്നതും വിദേശികളുടെ തിരിച്ചുപോക്കിന് വഴിവെച്ചു. അവധിക്കു പോയ നിരവധി പേർ വിമാനമില്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങി. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനുള്ള ശ്രമം വിജയം കാണുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പല കാരണങ്ങളാൽ വിദേശികൾ തിരിച്ചുപോകുന്നതും വരും വർഷങ്ങളിലും വിദേശി ജനസംഖ്യ കുറയാൻ ഇടയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല