
സ്വന്തം ലേഖകൻ: യുഎഇ–ഇന്ത്യ സെക്ടറിൽ എയർ ബബ്ൾ സർവീസ് ഒക്ടോബർ വരെ നീട്ടി. ഇതോടെ സാധാരണ വിമാന സർവീസ് പുനരാരംഭിക്കാൻ ഇനിയും വൈകുമെന്നു വ്യക്തമായി. മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലേക്കുള്ള വിമാന സർവീസുകളുടെ പട്ടികയും പുറത്തിറക്കി.
ടിക്കറ്റ് ബുക്കിങും ആരംഭിച്ചു. അബുദാബിയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ആഴ്ചയിൽ നാലും മംഗലാപുരത്തേക്കു മൂന്നും തിരുച്ചിറപ്പള്ളി, അമൃത് സർ എന്നിവിടങ്ങളിലേക്കു ഓരോ വിമാന സർവീസുകളുമാണുള്ളത്.
കേരള സെക്ടറിലേക്കു 520 ദിർഹം മുതലാണ് നിരക്ക്. മംഗലാപുരത്തേക്ക് 590, അമൃത് സർ 420, തിരുച്ചിറപ്പള്ളി 1040 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളം വഴി ദിവസേന 3900 പേർ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല