
സ്വന്തം ലേഖകൻ: മ്യാന്മറിൽ പട്ടാളഭരണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ അണിനിരന്ന് ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും. സൈനിക ഭരണം തുലയെട്ട എന്ന് മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയിൽ നൂറുകണക്കിന് ഡോക്ടർമാർ പെങ്കടുത്തു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്നു മുതൽ ഇന്നലെ വരെ മ്യാൻമറിൽ 247 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി സ്വകാര്യ നിരീക്ഷകൻ അറിയിച്ചു. ഇന്നലെ മൊണിവയിൽ പട്ടാളത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു.
നൂറോളം ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ കോളജ് വിദ്യാർഥികൾ, ഫാർമസിസ്റ്റുമാർ എന്നിവർ വെള്ളക്കോട്ട് ധരിച്ച് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തതതായാണ് റിപ്പോർട്ടുകൾ. പട്ടാള അട്ടിമറിക്കെതിരേ തലസ്ഥാനമായ നായ്പിഡോ, യാങ്കോൺ, മാൻഡലേ എന്നിവിടങ്ങളിലാണു പ്രതിഷേധം നടത്തുന്നത്.
അതേസമയം, മ്യാന്മർ സൈന്യത്തിന് അരി വിതരണം ചെയ്തിട്ടില്ലെന്ന് തായ്ലൻഡ് അറിയിച്ചു. സൈന്യം രാജ്യത്ത് അക്രമം തുടരുന്ന സാഹചര്യത്തിലാണ് തായ്ലൻഡിനെതിരെ ആരോപണം വരുന്നത്. 700 ചാക്ക് അരി മ്യാന്മർ സൈന്യത്തിനായി തായ്ലൻഡ് വിതരണം ചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സഹായം ആവശ്യപ്പെട്ട് മ്യാന്മർ സൈന്യം ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിർത്തിക്കപ്പുറത്തേക്ക് അയക്കുന്ന ഏതൊരു ഭക്ഷണവും ഇവിടെ നിലനിൽക്കുന്ന സാധാരണ വ്യാപാരത്തിെൻറ ഭാഗമാണെന്നും തായ്ലൻഡ് സൈന്യം പ്രതികരിച്ചു. നേരത്തെ, മ്യാന്മറിലെ സൈന്യം നടത്തുന്ന രക്തച്ചൊരിച്ചിലിനെക്കുറിച്ച് തായ്ലൻഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മ്യാന്മറിന്റെ കിഴക്കൻ അതിർത്തിയിലെ ആർമി യൂനിറ്റുകൾക്ക് തായ് സൈന്യം 700 ചാക്ക് അരി വിതരണം ചെയ്തതായി തായ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല