
സ്വന്തം ലേഖകൻ: കുവൈത്തില്‍ 17, 000 വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തില്‍ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 8,000 പേര് കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
ഈ കാലയളവില്‍ രാജ്യത്തിന് പുറത്തുള്ള 17,000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. എന്നാല്‍ 2021 ജനുവരി ആദ്യം മുതല്‍ മാര്‍ച്ച് 20 വരെ 199 സര്‍ക്കാര്‍ ജീവനക്കാര്‍ സ്വകാര്യമേഖലയിലേക്ക് മാറിയാതായും കുടുംബ വിസയിലുള്ള 1048 ജീവനക്കാര്‍ സ്വകാര്യ മേഖലയിലേക്ക് മാറിയതയും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കൂടാതെ രാജ്യത്ത് തുടരുന്ന 181,000 വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കിയാതായും 459 വര്‍ക്ക് വിസകളും, 735 വര്‍ക്ക് പെര്‍മിറ്റുകളും അതോറിറ്റി നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതോടൊപ്പം പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കുവൈത്തില്‍ തുടരുന്ന 18,858 വിദേശികളുടെ യൂണിവേഴ്സിറ്റി ബിരുദ സര്ട്ഫിക്കറ്റുകള് അതോറിറ്റി അംഗീകരിച്ചതായും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല