1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2021

സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട്. 2021 ഫെബ്രുവരി അവസാനത്തോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം 13.9 ശതമാനം കുറഞ്ഞു. ഇന്ത്യക്കാരുടെ എണ്ണത്തില്‍ 18.1 ശതമാനവും ബംഗ്ലാദേശ് പൗരന്‍മാരില്‍ 11.6 ശതമാനവും ഈജിപ്ത് സ്വദേശികള്‍ 11.9 ശതമാനവും ഫിലിപ്പൈന്‍ പൗരന്‍മാര്‍ 8.1 ശതമാനവും കുറവുണ്ടായി.

അതേസമയം, മാനേജര്‍, ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നീ മേഖലകളില്‍ പ്രവാസികള്‍ 15.2 ശതമാനം കുറഞ്ഞപ്പോള്‍ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ 14.2 ശതമാനവും ക്ലരിക്കല്‍ ജോലികളില്‍ 39.4 ശതമാനവും സെയില്‍സ് വിഭാഗത്തില്‍ 9.1 ശതമാനവും പ്രവാസികൾ കുറഞ്ഞു.

സെയില്‍സ് മേഖലയില്‍ 2020 ഫെബ്രുവരിയില്‍ 97,009 പേരാണ് രാജ്യത്ത് ജോലി ചെയ്തിരുന്നത്. ഈ വര്‍ഷം തൊഴിലാളികള്‍ 95,206 ആയി കുറഞ്ഞു. എന്നാല്‍, ആകെ വിദേശികളുടെ എണ്ണം ഇക്കാലയളവില്‍ 1,443,128ല്‍ നിന്ന് 1,440,370 ആയി കുറഞ്ഞതായും നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.