
സ്വന്തം ലേഖകൻ: അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് കോവിഡിനെ തുടർന്ന് നിര്‍ത്തിവെച്ച സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 29 വരെ വ്യാഴാഴ്ചകളില്‍ റാസല്‍ഖൈമ-കോഴിക്കോട്, ജൂലൈ ഒന്നുമുതല്‍ ഒക്ടോബര്‍ 28 വരെ അല്‍ഐന്‍-കോഴിക്കോട് എന്നിങ്ങനെയാണ് ടിക്കറ്റ് ബുക്കിങ്.
അതേ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് തിരികെയും സര്‍വിസ് ഉണ്ടാകും. നേരേത്ത റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുവീതം സര്‍വിസുകള്‍ നടത്തിയിരുന്നു.
റാസൽഖൈമയിൽനിന്ന് ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. തിരിച്ച് പ്രാദേശിക സമയം രാവിലെ 10.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് റാസൽഖൈമയിൽ എത്തും വിധമാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്. അൽഐനിൽനിന്ന് വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ 10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് റാസൽഖൈമയിൽ ഇറങ്ങും.
എയർ ഇന്ത്യയുടെ ദുബായ്–ഇന്ത്യ സെക്ടറുകളിലെ വേനൽക്കാല വിമാന സർവീസ് പട്ടികയും പ്രസിദ്ധീകരിച്ചു. എയർ ബബ്ൾ കരാറനുസരിച്ച് ഈ മാസം 29 മുതൽ ഒക്ടോബർ 31 വരെയാണ് സേവനം.
ദുബായ്–കൊച്ചി: തിങ്കൾ, വ്യാഴം
ദുബായ്–കോഴിക്കോട്: വ്യാഴം
ദുബായ്–കണ്ണൂർ: ശനി
ദുബായ്–മുംബൈ: ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി
ദുബായ്–ഹൈദരാബാദ്: വ്യാഴം, വെള്ളി, ശനി, ഞായർ
ദുബായ്–ഡൽഹി: തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ
ദുബായ്–ചെന്നൈ: വെള്ളി, ഞായർ
ദുബായ്–ബെംഗളൂരു: ബുധൻ
ദുബായ്–അമൃത് സർ: ചൊവ്വ, ശനി
ദുബായ്–അഹമ്മദാബാദ്: വെള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല