
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്സ്. ആഗോള വിമാനയാത്രാ ഡേറ്റ ദാതാക്കളായ ഒഎജിയുടെ ഡേറ്റയിൽ ‘അവെയ്ലബിൾ സീറ്റ് കിലോമീറ്റേഴ്സ് (എഎസ്കെ)’ ആസ്പദമാക്കിയാണ് ഖത്തർ എയർവേയ്സ് ഒന്നാമതെത്തിയത്.
മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് യാത്രക്കാർക്ക് കൂടുതൽ ആഗോള കണക്ടിവിറ്റിയാണ് ഖത്തർ എയർവേയ്സ് നൽകുന്നത്. നിലവിൽ 130 നഗരങ്ങളിലേക്ക് 1,000 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. ഈ മാസം 260 കോടി എഎസ്കെയാണ് ഖത്തർ എയർവേയ്സ് പ്രദാനം ചെയ്തത്.
കോവിഡ് പ്രതിസന്ധി ആഗോള വിമാന കമ്പനികളെ ഒന്നടങ്കം ബാധിച്ചെങ്കിലും പ്രവർത്തനങ്ങൾ നിർത്താതെ കോവിഡ് ദുരിതത്തിൽ കഴിഞ്ഞവരെ സ്വദേശങ്ങളിൽ എത്തിക്കാനുള്ള സർവീസുകളാണ് ഖത്തർ എയർവേയ്സ് നടത്തിയത്.
ഒരു വർഷത്തിനുള്ളിൽ 7 പുതിയ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങുകയും ചെയ്തു. സ്കൈട്രാക്സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയർലൈൻ സേഫ്റ്റി റേറ്റിങ് ലഭിച്ച ലോകത്തിലെ ആദ്യ വിമാന കമ്പനിയാണ് ഖത്തർ എയർവേയ്സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല