1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീൻ എടുക്കാത്ത സ്‌കൂൾ അധ്യാപകർക്ക് റാപ്പിഡ് കോവിഡ് പരിശോധന നടത്തും. വാക്‌സീൻ എടുക്കാത്ത, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള അധ്യാപകരിലാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) മാനുവൽ റാപ്പിഡ് ആന്റിജൻ കോവിഡ് പരിശോധന നടത്തുന്നത്.

മാനുവൽ റാപ്പിഡ് ആന്റിജൻ പരിശോധന ചെയ്യേണ്ട വിധത്തെക്കുറിച്ച് പ്രാഥമിക പരിചരണ കോർപറേഷന്റ സഹകരണത്തോടെ ഹെൽത്ത് ഹോസ്പിറ്റൽ സ്‌കൂൾ നഴ്‌സുമാർക്ക് വിദഗ്ധ പരിശിലീനം നൽകുന്നുണ്ടെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിൻ-പതോളജി വകുപ്പ് അധ്യക്ഷ ഇനാസ് അൽഖുവാരി വിശദീകരിച്ചു.

മൂക്കിലെ സ്രവമെടുത്തുള്ള റാപ്പിഡ് പരിശോധനയുടെ ഫലം 10-15 മിനിറ്റിനുള്ളിൽ തന്നെ അറിയാം. 97 ശതമാനം കൃത്യത ഉറപ്പാക്കുന്ന റാപ്പിഡ് പരിശോധന നിലവിൽ എച്ച്എംസിയുടെ ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി യൂണിറ്റ്, വനിതാ ആശുപത്രി, അൽഖോർ, അൽവക്ര ആശുപത്രികൾ എന്നിവിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. കുട്ടികളിലും റാപ്പിഡ് കോവിഡ് പരിശോധന നടത്തുന്നുണ്ട്.

അണുബാധയുടെ ആദ്യ ആഴ്ചയിൽ തന്നെ വൈറസിന്റെ സാന്നിധ്യം കൃത്യമായി നിർണയിക്കാം. മൂക്കിലെ സ്രവമെടുക്കുന്നതിനാൽ പിസിആർ പരിശോധനയെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദവുമാണ്. വേഗത്തിൽ ഫലമറിയാം എന്നതിനാൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ വേഗത്തിൽ ആശുപത്രികളിലേക്ക് റഫർ ചെയ്യാം. റാപ്പിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ പിസിആർ പരിശോധനയ്ക്കും വിധേയമാക്കും.

അധ്യാപകരുടെയും വിദ്യാർഥികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് വാക്‌സീൻ എടുക്കാത്ത അധ്യാപകർക്ക് പ്രതിവാര കോവിഡ് പരിശോധന ഈ മാസം 21 മുതലാണ് വിദ്യാഭ്യാസ മന്ത്രാലയം നിർബന്ധമാക്കിയത്. അധ്യാപകർക്ക് കോവിഡ് വാക്‌സിനേഷൻ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലാണ് പുരോഗമിക്കുന്നത്. പ്രാഥമിക പരിചരണ കോർപറേഷന്റെ എസ്എംഎസ് ലഭിക്കുന്ന അധ്യാപകർക്ക് അനുവദിച്ച തീയതിയിൽ സെന്ററിലെത്തി വാക്‌സീൻ സ്വീകരിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.