
സ്വന്തം ലേഖകൻ: വേനലവധിക്കാലം ഗ്രീസിൽ ചെലവിടാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ക്വാറന്റീൻ രഹിത യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്കാണ് ഗ്രീസിലെ ഏഥൻസ്, മിക്കൊനോസ് എന്നിവിടങ്ങളിലേക്ക് ക്വാറന്റീൻ-രഹിത യാത്രയ്ക്കുള്ള അവസരം.
മൂന്നു രാത്രിയുടെ പാക്കേജിൽ പ്രഭാതഭക്ഷണം, ട്രാൻസ്ഫർ, സ്ഥലങ്ങൾ സന്ദർശിക്കാനുളള പ്രാദേശിക സഹായം എന്നിവയാണുള്ളത്. മിക്കൊനോസ് സന്ദർശിക്കുന്നവർക്ക് അവിടുത്തെ 4 പ്രധാന ഹോട്ടലുകളിൽ ഏതെങ്കിലും ഒന്നിൽ താമസം തിരഞ്ഞെടുക്കാം. സാധാരണ നിരക്കിനെക്കാൾ 40 ശതമാനം ഇളവു നൽകിയാണ് രണ്ടു നഗരങ്ങളിലേക്കുമുള്ള യാത്രാ പാക്കേജ്.
ഒരാൾക്ക് 4,372 റിയാൽ വീതമാണ് പാക്കേജ് നിരക്ക്. മേയ് 14നും സെപ്റ്റംബർ 30 നും ഇടയിൽ യാത്ര ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.qatarairwaysholidays.com/summer-in-greece നേരത്തെ മാലിദ്വീപിലേക്കും പൗരന്മാർക്കും പ്രവാസികൾക്കുമായി ക്വാറന്റീൻ രഹിത യാത്രാപാക്കേജ് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല