
സ്വന്തം ലേഖകൻ: അമേരിക്കന്‍ ജനതയുടെ പകുതിപേര്‍ക്ക് മേയ് മാസത്തിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു തിരിച്ചടി. ബാള്‍ട്ടിമോര്‍ കരാര്‍ നിലയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിതരണത്തിന് തയാറായ 15 ദശലക്ഷം ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ നശിപ്പിച്ചു. ബൈഡന്‍ ഭരണകൂടവും ജോണ്‍സണും വാക്‌സീന്‍ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്.
എന്നാല്‍, ഇത് വൈകാതെ പരിഹരിക്കുമെന്നും സ്‌റ്റോക്കിന്റെ വളരെ കുറച്ചു മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളുവെന്നും മുതിര്‍ന്ന ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. മേയ് അവസാനത്തോടെ എല്ലാ അമേരിക്കന്‍ മുതിര്‍ന്നവരെയും ഉള്‍ക്കൊള്ളാന്‍ ആവശ്യമായ വാക്‌സീന്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ ബൈഡന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം. ബാള്‍ട്ടിമോറിലെ ഫാക്ടറി സൗകര്യം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ സിംഗിള്‍-ഡോസ് വാക്‌സീന്‍ നിര്‍മ്മിക്കാന്‍ മാത്രമായി നീക്കിവച്ചിരിക്കുകയായിരുന്നു.
എന്നാല്‍, രണ്ട് വ്യത്യസ്ത വാക്സീനുകളില്‍ നിന്നുള്ള ചേരുവകള്‍ ആകസ്മികമായി കലര്‍ത്തിയ നിര്‍മാണ പങ്കാളിയായ എമര്‍ജന്റ് ബയോ സൊല്യൂഷന്‍സിനാണ് പാളിച്ച സംഭവിച്ചത്. എന്നാല്‍, സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു.
മാര്‍ച്ച് തുടക്കത്തില്‍, രാജ്യം പ്രതിദിനം ശരാശരി രണ്ട് ദശലക്ഷം ഡോസുകള്‍ നല്‍കിയിരുന്നു. ജനുവരി പകുതിയോടെ പ്രതിദിനം 800,000 ഡോസ് വാക്‌സീന്‍ മാത്രം നല്‍കിയ സ്ഥാനത്താണിത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ യോഗ്യത വര്‍ദ്ധിപ്പിക്കുകയും ഉല്‍പാദന തോത് വർധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ യുഎസ് ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേര്‍ക്കും കോവിഡ് 19 വാക്‌സീന്‍ കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല