1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ചൂണ്ടിക്കാട്ടി. ഹർജി നൽകിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി വിമർശിച്ചു. പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹർജി ആണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കനത്ത പിഴ ചുമത്തും എന്ന് കോടതി വ്യക്തമാക്കിയതോടെ ആണ് അശ്വനി ഉപാധ്യായ ഹർജി പിൻവലിച്ചത്.

നിർബന്ധിത മതപരിവർത്തനം ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം. ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗം ആയി നടത്തുന്ന ആഭിചാര ക്രീയകൾ എന്നിവ നിയന്ത്രിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കും എന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.