
സ്വന്തം ലേഖകൻ: മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾ മാസ്ക് ധരിക്കണമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ കമ്യൂണിക്കബ്ൾ ഡിസീസ് വിഭാഗം ഡയറക്ടറും ആരോഗ്യവകുപ്പ് വക്താവുമായ ഡോ. ഫരീദ അൽ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്കും കളിക്കളങ്ങളിേലക്കും കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണം.
നിലവാരമുള്ള മാസ്ക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണ്. എന്നാൽ, അവർ വൈറസ് വാഹകരാകുകയും ഇത് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുെമന്നും അവർ അറിയിച്ചു. നീതിന്യായ മന്ത്രാലയത്തിെൻറ ചർച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ശ്വസന പ്രശ്നങ്ങളോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് നേരേത്ത അറിയിച്ചിരുന്നു. സ്വന്തമായി മാസ്ക്കുകൾ മാറ്റാൻ ബുദ്ധിമുട്ടുള്ള കുട്ടികളെയും ഒഴിവാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വാക്സിനുകൾ യു.എ.ഇയിലുണ്ടെന്നും എല്ലാ ജീവനക്കാരും വാക്സിനെടുക്കണമെന്നും ഡോ. ഫരീദ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല