1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റേതാണ് (സി.ഡി.സി) നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്‍റെ ഭാഗമാകരുത് തുടങ്ങിയ മാർഗനിർദേശങ്ങളും യാത്രക്കാർക്കായി സി.ഡി.സി പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ ലെവൽ-4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിൽ ഞായറാഴ്ച കോവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതപ്പെടുത്തിയിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ഡൗണും കർഫ്യൂവും അടക്കമുള്ള നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിനിടെ രോഗികൾക്ക് ആവശ്യമായ കിടക്കകൾക്കും ഒാക്സിജനും അവശ്യ മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. 18 വയസിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.