1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2021

സ്വന്തം ലേഖകൻ: ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവർ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തിൽ‌ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതർ ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷിലോ അറബികിലോ ഉള്ള സർട്ടിഫിക്കറ്റുകളിൽ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ഒറിജിനൽ റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡും നിർബന്ധമാണ്. ആളുകൾ വരുന്ന സ്ഥലത്തെ അംഗീകൃത ലാബിൽ നിന്നെടുത്ത സർടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

വിമാനത്താവള അധികൃതര്‍ സർടിഫിക്കറ്റ് വിശദമായി പരിശോധിക്കും. അതേസമയം, ട്രാൻസിസ്റ്റ് വീസയിലെത്തുന്നവർ, 12 വയസിന് താഴെയുള്ളവർ, അംഗവൈകല്യമുള്ളവർ എന്നിവർക്കു പുതിയ നിബന്ധന ബാധകമല്ലെന്നും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബായ്, എത്തിഹാദ് എയർലൈൻ അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.