
സ്വന്തം ലേഖകൻ: കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതോടെയാണ് ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലായത്. മൂന്നരവർഷത്തെ ഖത്തർ ഉപരോധത്തിനാണ് അന്ന് അന്ത്യമായത്. ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി.
അമീ റിനെ വരവും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തലം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നതുമായി. ചൊവ്വാഴ്ച തന്നെ അമീർ ഖത്തറിലേക്ക് മടങ്ങുകയും ചെയ്തു. കഴിഞ്ഞ ജി.സി.സി ഉച്ചകോടിക്കുശേഷം ഇത് ആദ്യമായാണ് ഖത്തർ അമീർ സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ, അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ എന്നിവ ചർച്ച ചെയ്തു. കൂടാതെ പ്രാദേശിക-രാജ്യാന്തര വിഷയങ്ങളും അക്കാര്യങ്ങളിൽ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു. ഇരു നേതാക്കളും ഈദുൽ ഫിത്തർ ആശംസ പരസ്പരം കൈമാറി.
ഉപരോധം അവസാനിച്ചതിനുശേഷം ഖത്തറും സൗദിയുമായുള്ള കര അതിർത്തി വഴിയുള്ള ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരിസൗദി കമ്മിറ്റിയുടെ യോഗവും പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല