1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന്​ സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്​ട്രീയ കൂടിച്ചേരലുകളാണെന്ന്​ ലോകാരോഗ്യ സംഘടന. രാജ്യത്തെ കോവിഡ്​ വ്യാപന അവലോകന റിപ്പോർട്ടിലാണ്​ ഡബ്ല്യൂ. എച്ച്​.ഒയുടെ പരാമർശം. തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണെന്നും പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്​തത്​.

ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിനും മരണ നിരക്കിനും കാരണമാകുമെന്നും ​േലാകാരോഗ്യ സംഘടന പറയുന്നു. ആഗോള കോവിഡ്​ കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്​. മരണനിരക്കിൽ 30 ശതമാനവും. ഇത്​ അയൽ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അതിനിടെ ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തിൽ നൽകിയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്ന് സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്. കോവിഡ് 19 മഹാമാരിയോട് ലോകമെമ്പാടുമുളള പ്രതികരണം അവലോകനം ചെയ്ത പാനൽ ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.

ലോകാരോഗ്യസംഘടനയിൽ പരിഷ്ക്കാരങ്ങൾക്ക് ആഹ്വാനം ചെയ്ത പാനൽ മറ്റൊരുമഹാമാരിയെ തടയുന്നതിനായുളള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നുളളത് നിർണായകമാണ്.“ പാനലിന്റെ സഹ-അധ്യക്ഷനും മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രിയുമായ ഹെലൻ ക്ലാർക്ക് പറഞ്ഞു.

രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കാൻ ലോകാരോഗ്യസംഘടനയെ അനുവദിക്കുകയും ചെയ്യുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രതാ സംവിധാനം വേണമെന്ന് തങ്ങൾ ആഹ്വാനം തെയ്യുന്നതായി പാനലിന്റെ സഹഅധ്യക്ഷനായ മുൻ ലൈബീരിയൻ പ്രസിഡന്റ് എല്ലെൻ ജോൺസൺ സെർലീഫ് പറഞ്ഞു.

മഹാമാരിയുടെ സമയത്തെ ലോകാരോഗ്യസംഘടനയുടെ അശ്രാന്തപരിശ്രമങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തെ പാനൽ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ചൈനയെയോ ലോകാരോഗ്യ സംഘടന മേധാവി ടെട്രോസ് അഥനോം ഗെബ്രിയേസിസിനെയോ കുറ്റപ്പെടുത്തുന്നുമില്ല. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതിനായി ലോകാരോഗ്യസംഘടനാ മേധാവിയുടെ കാലയളവ് ഏഴുവർഷത്തേക്കായി ചുരുക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.

വാക്സിൻ ഉല്പാദനം വർദിപ്പിക്കുന്നതിനായി ലൈസൻസിങ്, സാങ്കോതിക കൈമാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഒരു കരാർ ഉണ്ടാക്കുന്നതിനായി ലോകാരോഗ്യസംഘടനയും ലോകാവ്യാപനസംഘടനയും സർക്കാരുകളെയും മരുന്ന് നിർമാതാക്കളെയും ഒന്നിച്ചുവിളിച്ചുകൂട്ടണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.