
സ്വന്തം ലേഖകൻ: തന്റെ ഇരുപതുകളില്‍ പലപ്പോഴും രാജകീയ ജീവിതം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായും രാജ കുടുംബത്തിലെ തന്റെ മുന്‍കാല ജീവിതം ‘ദ ട്രൂമാന്‍ ഷോ’ എന്ന ജിം കാരി സിനിമ പോലെയും മൃഗശാലയില്‍ അകപ്പെട്ട ജീവി കണക്കെയും സദാസമയം ക്യാമറകളാല്‍ നിരീക്ഷിക്കപ്പെട്ടിരുന്നതായി ഹാരി രാജകുമാരന്‍.
രാജകുടുംബാംഗമെന്ന നിലയില്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടേണ്ടി വന്നിരുന്നതായി ഹാരി ഓര്‍മിച്ചു. അമിത മാധ്യമശ്രദ്ധക്കിരയായിത്തീര്‍ന്ന തന്റെ അമ്മ ഡയാന രാജകുമാരി അഭിമുഖീകരിച്ച അതേ അവസ്ഥ തനിക്കും ഭാര്യ മേഗനും മകന്‍ ആര്‍ച്ചിക്കും നേരിടേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായും ദ ആംചെയര്‍ എക്‌സ്‌പെര്‍ട്ട് പോഡ്കാസ്റ്റില്‍ ഹാരി പറഞ്ഞു.
മേഗനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമങ്ങളുമായുള്ള വിഷയം തന്നെ ഏറെ അലട്ടുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്തിരുന്നതായും എന്നാലിപ്പോള്‍ സ്ഥിതി ഭേദമാണെന്നും ഹാരി പറഞ്ഞു. ഇപ്പോള്‍ തനിക്ക് തലയുയര്‍ത്തി നില്‍ക്കാനാവുന്നുണ്ടെന്നും ജീവിതം തന്നെ വ്യത്യസ്തമായതായും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും ചിന്തിക്കാനും സാധിക്കുന്നതായും ഹാരി പറഞ്ഞു.
ബ്രിട്ടീഷ് മാധ്യമ ലോകം രാജകീയ കുടുംബത്തിന് മേല്‍ തങ്ങള്‍ക്ക് ഉടമാസ്ഥാവകാശമുള്ളതായി കണക്കാക്കുന്നതിനാല്‍ മറ്റൊരു നിര്‍വാഹമില്ലായിരുന്നതായും മേഗനുമായുള്ള ബന്ധത്തെ മാധ്യമ വിചാരണയില്‍ നിന്ന് ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടതായും
പോഡ്കാസ്റ്റില്‍ ഡാക്‌സ് ഷെപ്പേഡിനോട് ഹാരി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല