1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2021

സ്വന്തം ലേഖകൻ: 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ ഫൈസർ വാക്സീൻ ലഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.moph.gov.qa) റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ റജിസ്ട്രേഷൻ നടത്തിയവരെ ബന്ധപ്പെടും.

സെപ്റ്റംബറിൽ അധ്യായന വർഷം തുടങ്ങുമ്പോൾ സാധാരണ നിലയിലേക്ക് വിദ്യാഭ്യാസ രംഗം മാറാൻ ഇത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ സുരക്ഷിതമാണെന്ന് നിർമാതാക്കളും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതരും വ്യക്തമാക്കിയതിനെ തുടർന്ന് വാക്സീൻ ഇവർക്കും നൽകാൻ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

12നും 15നും ഇടയിൽ പ്രയമുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ ഫൈസർ വാക്​സിൻ ഈ പ്രായക്കാർക്ക്​ കോവിഡിൽനിന്ന്​ പ്രതിരോധം നൽകുന്നു​െണ്ടന്നും വാക്​സിൻ സുരക്ഷിതമാണെന്നും തെളിഞ്ഞിട്ടുണ്ട്​. അമേരിക്കയിൽ ഈ പ്രായക്കാർക്ക്​ വാക്​സിൻ നൽകാൻ യു.എസ്​ ഫുഡ്​ ആൻഡ്​​​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ അംഗീകാരം നൽകിയിട്ടുമുണ്ട്​.

ആഗോളതലത്തിൽ നടക്കുന്ന വിവിധ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്​ ഖത്തറിലും ഈ പ്രായക്കാർക്ക്​ വാക്​സിൻ നൽകാൻ ആ​​േരാഗ്യമന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്​. രാജ്യത്ത്​ വാക്​നേഷൻ കാമ്പയിൽ വേഗത്തിൽ പുരോഗമിക്കുകയാണ്​.

സ്​കൂളിലടക്കമുള്ള കോവിഡ്​ നിയന്ത്രണങ്ങൾ ഒഴിവാക്കാനും ഈ പ്രായത്തിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നതിലൂടെ സാധ്യമാകും.മേയ്​ 28 മുതൽ കൂടുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുകയാണ്​. അന്നുമുതൽ സ്​കൂളുകൾ 30 ശതമാനം ശേഷിയിൽ ​​െബ്ലൻഡഡ്​ പാഠ്യരീതിയിൽ പ്രവർത്തനം പുനരാരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.