
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വന്തം താമസ സ്ഥലത്തോ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുെട അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സിേൻറതാണ് തീരുമാനം.
ഇവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. ബഹ്റൈനിൽ എത്തുേേമ്പാൾ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
ഇതിന് പുറമേ, 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫൈസർ-ബയോൺടെക് വാക്സിനാണ് ഇവർക്ക് നൽകുക. കൗമാരക്കാരിൽ രോഗപ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോളിെൻറയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
healthalert.gov.bh എന്ന വെബ്സൈറ്റിൽ കൗമാരക്കാർക്ക് കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യാനും രക്ഷിതാവിെൻറ അനുമതി ആവശ്യമാണ്. കുത്തിവെപ്പെടുക്കുേമ്പാൾ രക്ഷിതാവിെൻറ സാന്നിധ്യവുമുണ്ടാകണം. ആശങ്ക വിഭാഗത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ രജിസ്ട്രേഷൻ ആരംഭിച്ചതായും ടാസ്ക്ഫോഴ്സ് അറിയിച്ചു.
സിനോഫാം വാക്സിൻ രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും 50 വയസ്സിന് മുകളിലുള്ളവർക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത അസുഖങ്ങൾ എന്നിവയുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകും. മറ്റു വിഭാഗങ്ങളിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസം കഴിഞ്ഞാണ് ഇവർക്ക് ബൂസ്റ്റർ ഡോസ് നൽകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല