1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2021

സ്വന്തം ലേഖകൻ: ദുബായിൽ നടക്കുന്ന എക്സ്പോ 2020നു മുൻപ് നിലവിലുള്ള കോവി‍ഡ് നിയന്ത്രണങ്ങളും നിരോധനങ്ങളും നീക്കം ചെയ്യാൻ സാധ്യത. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനവും ഇതിലുൾപ്പെടും. എന്നാൽ, ഇന്ത്യയിലെ കോവി‍ഡ് നിയന്ത്രണങ്ങൾ വിലയിരുത്തിയായിരിക്കും ഇത്. എന്നാൽ ഇപ്പോൾ ഇക്കാര്യം ഉറപ്പിച്ചു പറയാനാവില്ലെന്ന് എമറേറ്റ്സ് എയർലൈൻ ആൻ‍ഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ഷെയ്ഖ് അഹമദ് ബിന്‍ സഇൗദ് അൽ മക്തൂം പറഞ്ഞു.

ഇൗ വർഷം ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ2020. 2020 ൽ നടക്കേണ്ടിയിരുന്ന ലോകോത്തര മേള കോവി‍ഡ് വ്യാപനത്തെ തുടർന്ന് ഇൗ വർഷത്തേയ്ക്ക് മാറ്റിയതായിരുന്നു. അതേസമയം, ദുബായിലെ വിനോദ സഞ്ചാര മേഖല പതിയെ തിരിച്ചുവരികയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. താരതമ്യേന കുറഞ്ഞ കോവി‍ഡ് രോഗികളുടെ നിരക്കാണ് യുഎഇയിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം 25നാണ് 10 ദിവസത്തേയ്ക്ക് കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിലെ സ്ഥിതി ഗുരുതരാായി തുടർന്നതിനാൽ വിലക്ക് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് ഇൗ മാസം 14ന് അവസാനിക്കാനിരിക്കെ അനിശ്ചിത കാലത്തേയ്ക്ക് നീട്ടുകയായിരുന്നു.

അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് നിർത്തലാക്കിയിട്ടില്ല. സന്ദർശക വീസക്കാരും വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. തിരിച്ചു വരവ് അനിശ്ചിതമായി നീളുമെന്ന് ഉറപ്പായതിനാൽ ജോലിയുള്ളവരാരും നാട്ടിൽ പോകാൻ തയ്യാറാകുന്നില്ല. നാട്ടിൽ കുടുങ്ങിയവരാകട്ടെ എന്ന് തിരിച്ചു പോകാൻ കഴിയുമെന്നറിയാതെ കടുത്ത ആശങ്കയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.