
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങൾ നിർബന്ധമാക്കി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ 2021ലേക്കുള്ള അക്കാഡമിക് പോളിസിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂൾ വിഭാഗം മേധാവി റാഷിദ് അഹ്മദ് അൽ അമീരി പുറത്തിറക്കിയ സർക്കുലർ രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും അയച്ച് കൊടുത്തു. ക്ലാസുകളുടെ ക്രമമനുസരിച്ച് മൂന്ന് വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അറബി ഭാഷയും, ഇസ്ലാമിക വിദ്യാഭ്യാസവും പ്രീ സ്കൂളുകൾ മുതൽ പഠിപ്പിച്ച് തുടങ്ങണമെന്നും സർക്കുലറിൽ പറയുന്നു.
2019-2020 വർഷത്തെ അക്കാഡമിക് പോളിസിയിൽ ഭേദഗതികൾ വരുത്തിയാണ് പുതിയത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിൽ സ്കൂളുകളും കിന്റർഗാർട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് ഖത്തറിൽ പ്രവർത്തിക്കുന്നതെന്നാണ് കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല