
സ്വന്തം ലേഖകൻ: പുതിയ തൊഴിൽ പെർമിറ്റ് ഫീസ് ജൂൺ ഒന്ന് മുതൽ നടപ്പിൽ വരാനിരിക്കെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശയക്കുഴപ്പത്തിൽ. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകാനുള്ള നീക്കത്തെ പൊതുവെ പ്രവാസികൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുമെന്നതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.
പുതിയ നിയമപ്രകാരം ഒമ്പത് വിഭാഗങ്ങളിലാണ് വർക്ക് പെർമിറ്റ് ഫീ നിജപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടിയത് 2001 റിയാലും ഏറ്റവും താഴെയുള്ളത് 141 റിയാലുമാണ്. നേരത്തെ എല്ലാ വിഭാഗത്തിനും 301 റിയാലാണ് രണ്ട് വർഷത്തേക്ക് വർക് പെർമിറ്റ് ഫീസായി നിശ്ചയിച്ചിരുന്നത്.
നിലവിൽ മാനേജിങ് ഡയറക്ടർ തസ്തികയിലുള്ളവരോ 4000 റിയാലിൽ കൂടുതൽ ശമ്പളം വാങ്ങുന്നവരോ ആണ് ഉയർന്ന തസ്തികയിലുള്ളത്. വിദേശികളക്കം ജോലിചെയ്യുന്ന 74 വിഭാഗം ഒന്നാം കാറ്റഗറിയിൽ വരുന്നുണ്ട്.ഇടത്തരം തസ്തികയിൽ 1001 റിയാലാണ് ഫീസ്. കമ്പ്യൂട്ടർ, മാർക്കറ്റിങ് മാനേജർ അടക്കമുള്ള നിരവധി തസ്തികയിലുള്ളവർ ഇൗ വിഭാഗത്തിൽ ഉൾപ്പെടും.
സ്പെഷലിസ്റ്റ് ടെക്നിക്കൽ മേഖലയിലുള്ളവരാണ് മൂന്നാം വിഭാഗത്തിലുള്ളത്. 601 റിയാലാണ് ഇവരുടെ ഫീസ്. തൊഴിൽ മന്ത്രാലയത്തിെൻറ ഇൗ പട്ടികയിലുള്ള എല്ലാവരും 601 റിയാലാണ് അടക്കേണ്ടത്. മീൻ പിടിത്തവുമായി ബന്ധപ്പെട്ടവർക്ക് 361 റിയാലാണ് ഫീസ്. ഇൗ നാല് വിഭാഗത്തിൽപെടാത്തവർക്ക് മൊത്തത്തിൽ 301 റിയാലാണ് ഫീസ്.
സാധാരണ താഴേക്കിടയിൽ പെട്ടവരെല്ലാം ഇൗ ഗണത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ വീട്ടുേവലക്കാർക്ക് 141 റിയാലും ഒരാളുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുവേലക്കാർ ഉണ്ടെങ്കിൽ 241 റിയാലും അടക്കണം. കാർഷിക ജോലിക്കാർക്കും ഒട്ടക പാലകർക്കും 201 റിയാലും ഇൗ വിഭാഗത്തിൽ നാേലാ അതിൽ കൂടുതലോ ഉണ്ടെങ്കിൽ ഓരോരുത്തർക്കും 301 റിയാലും ഫീസ് അടക്കണം.
എന്നാൽ തൊഴിൽ വർക്ക് ഫീസ് സംബന്ധിച്ച വ്യക്തമായ ധാരണ കമ്പനികൾക്കും മറ്റും ലഭിച്ചിട്ടില്ല. വിവിധ കമ്പനികളിലെ മാനേജ്മെൻറു വിഭാഗത്തിൽപെട്ടവർക്കും ഫീ സംബന്ധമായ വ്യക്തമായ ധാരണയില്ല. നിയമം പ്രാബല്യത്തിൽ വരുേമ്പാൾ മാത്രമാണ് വ്യക്തമായ ചിത്രം ലഭിക്കുക. വിസ അടിക്കാനായി സനദ് സെൻററുകളിൽ അപേക്ഷ സമർപ്പിക്കുേമ്പാഴാണ് ലേബർ കാർഡ് ഫീസ് സംബന്ധമായ വ്യക്തമായ ധാരണയുണ്ടാവുകയെന്നും കമ്പനി അധികൃതർ പറയുന്നു.
അതിനിടെ ഇൻവെസ്റ്റർ വിസയിൽ ചെറിയ കമ്പനികൾ ഉണ്ടാക്കിയവരും ദുബൈയിലും മറ്റും പോവാനുള്ള സൗകര്യത്തിനായി മാനേജർ വിഭാഗം അടക്കമുള്ള ഉയർന്ന െപ്രാഫഷൻ തിരഞ്ഞെടുത്തവരും കുടുക്കിൽപെടും. മെയ്ൻറനൻസ് അടക്കമുള്ളവക്കായി വലിയ മുതൽമുടക്കില്ലാതെ കമ്പനികൾ ഉണ്ടാക്കിയ നിരവധി പേർ ഒമാനിലുണ്ട്.
ഇവരിൽ പലരും മാനേജർ വിസയിലാണുള്ളത്. ചെറിയ മെയ്ൻറനൻസ് േജാലികൾ ഏറ്റെടുത്ത് നടത്തിയിരുന്ന ഇവർ കോവിഡ് വ്യാപനത്തോടെ വലിയ പ്രതിസന്ധിയിലാണ്. നേരത്തെയുണ്ടായിരുന്ന ലേബർ കാർഡ് ഫീയായ 301 റിയാൽ പോലും അടക്കാൻ പ്രയാസം അനുഭവിക്കുന്ന ഇൗ വിഭാഗത്തിന് 1001 റിയാൽ നൽകുക എന്നത് ബാലികേറാമലയാകും. മാത്രമല്ല ഈ വിഭാഗത്തിൽ പെട്ട നിരവധി പേർക്ക് രാജ്യം വിടേണ്ടിയും വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല