
സ്വന്തം ലേഖകൻ: സൗദി അറേബ്യന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജി.ഇ.എ.) സൗദിയിലെ വിനോദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു, വാക്സിനേഷന്‍ ലഭിച്ച വ്യക്തികളെ മാത്രമേ വിനോദവേദികളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നും ജി.ഇ.എ. വ്യക്തമാക്കി. തുറന്ന സ്ഥലത്ത് നടക്കുന്ന എല്ലാ വിനോദ പരിപാടികളിലും 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
വിനോദ പരിപാടികള്‍ നടത്തുമ്പോഴും അവയില്‍ പങ്കെടുക്കുമ്പോഴും ബന്ധപ്പെട്ട അധികാരികള്‍ രാജ്യത്ത് അംഗീകരിച്ച എല്ലാ കൊറോണ വൈറസ് പ്രോട്ടോക്കോളുകളും പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജി.ഇ.എ. ഇവന്റ് സംഘാടകരോടും സന്ദര്‍ശകരോടും ആവശ്യപ്പെട്ടു. വിനോദ വേദികളിലേക്ക് പ്രവേശനം നേടുന്നതിന് സന്ദര്‍ശകര്‍ക്ക് ‘തവക്കല്‍ന” ആപ്ളിക്കേഷന്‍ വഴി വാക്സിനേഷന്‍ സ്റ്റാറ്റസ് കാണിക്കുവാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
സാമൂഹിക അകലം പാലിക്കുക, മുഖംമൂടി ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവ പോലേയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം പരിപാടികള്‍ നടത്തേണ്ടത്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി മാത്രമെ വില്‍ക്കുവാന്‍ പാടുള്ളൂ. കൃത്യമായ പ്രവേശന സമയക്രമം പാലിക്കണം. പ്രവേശനത്തിനും തിരികെ പോകുന്നതിനും പ്രത്യേക ഗേറ്റുകള്‍ അനുവദിക്കണം തുടങ്ങിയ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ അധ്യയന വർഷത്തിൽ സൗദിയിലെ സർക്കാർ, സ്വകാര്യ സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബറിൽ പുതിയ അധ്യയനം തുടങ്ങുമെങ്കിലും തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി പുരുഷ, വനിതാ അധ്യാപകരോടും മറ്റു ജീവനക്കാരോടും ജോലിക്കെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ജീവനക്കാരോടെല്ലാം കോവിഡ് വാക്സീൻ എടുക്കാനും നിർദേശിച്ചു.
തവക്കൽന, തബൗദ് ആപ്പ് വഴി കോവിഡ് വാക്സീൻ എടുത്ത കാര്യം സ്ഥിരീകരിച്ചായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുക. സാങ്കേതിക, തൊഴിലധിഷ്ടിത പരിശീലന സ്ഥാപനങ്ങൾക്കും നിയമം ബാധകമാൺന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല