
സ്വന്തം ലേഖകൻ: അൽ ഖായിദയുടെ പ്രധാന നേതാക്കളുടെയെല്ലാം താവളം അഫ്‌ഗാൻ–പാക്കിസ്ഥാൻ അതിർത്തിയിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരി അവശനിലയിൽ ജീവനോടെയുണ്ടാകാനാണു സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിൽ താലിബാന്റെ തണലിൽ കാണ്ഡഹാർ, ഹെൽമന്ദ്, നിമ്രൂസ് എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരസംഘടനയുടെ പ്രവർത്തനം. അസുഖം ബാധിച്ചു സവാഹിരി മരിച്ചുവെന്ന മുൻ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. രാജ്യാന്തര ആക്രമണം നടത്താൻ സജ്ജമാകും വരെ ക്ഷമയോടെ കാത്തിരിക്കാമെന്നാണ് അൽഖായിദയുടെ ഇപ്പോഴത്തെ തന്ത്രം.
അൽഖായിദയിലേറെയും അഫ്ഗാൻ, പാക്ക് പൗരന്മാരാണ്. ബംഗ്ലദേശ്, ഇന്ത്യ, മ്യാൻമർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുമുണ്ട്. നിലവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദ തലവൻ ഉസാമ മഹ്മൂദ് ആണെങ്കിലും യുഎൻ ഭീകരപട്ടികയിൽ ഇയാൾ ഇല്ല. യുഎന്നിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോനിട്ടറിങ് ടീം തയാറാക്കിയ 12–ാം റിപ്പോർട്ടാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല