1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2021

സ്വന്തം ലേഖകൻ: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരുടെ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ. രാജ്യത്ത് എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതിനിടയിലാണ് സെക്രട്ടറിയുടെ നടപടി. നിയമവിരുദ്ധമായ ചാനൽ ക്രോസിംഗുകൾ പൊലിപ്പിച്ചു കാണിച്ച് വൈറലാകുന്ന പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് ഉത്തരവ്.

സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരെ അവരുടെ ക്രിമിനൽ സേവനങ്ങൾ പരസ്യം ചെയ്യാൻ അനുവദിക്കുന്നുവെന്നാണ് സർക്കാരിൻറെ ആക്ഷേപം. കലൈസിൽ നിന്ന് ഡോവറിലേക്ക് കുടിയേറുന്നവർ ചിത്രീകരിച്ച ഒരു വീഡിയോ ചൈനീസ് ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റിൽ 800,000 ൽ കൂടുതൽ തവണയാണ് ആളുകൾ കണ്ടത്.

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ‌പ്രീതി പട്ടേൽ ഇന്റർനെറ്റ് ഭീമന്മാരോട് ആവശ്യപ്പെട്ടു. എന്നത്തേക്കാളും കൂടുതൽ ആളുകൾ അവിശ്വസനീയമാംവിധം അപകടകരമായ യാത്രകൾ ഇംഗ്ലീഷ് ചാനൽ വഴി നടത്തുന്നുവെന്നും ഹോം സെക്രട്ടറി ആരോപിക്കുന്നു.

അനധികൃത ബോട്ട് ക്രോസിംഗുകളും വ്യാജ പാസ്‌പോർട്ട്, വിസ സേവനങ്ങളും പരസ്യപ്പെടുത്തുന്നതിന് ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ ഉൾപ്പെടുന്ന സൈറ്റുകൾ കടത്ത് സംഘങ്ങൾ ഉപയോഗിക്കുന്നു. മാരകമായതും നിയമവിരുദ്ധവുമായ ഈ ക്രോസിംഗുകളെ പ്രോത്സാഹിപ്പിക്കുന്നതും വൈറലാക്കുന്നതുമായ പോസ്റ്റുകൾ, ബോട്ട് വഴിയോ ലോറികളുടെ പുറകിലോ അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ കമ്പനികൾക്ക് അയച്ച കത്തിൽ പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരം പരസ്യങ്ങൾ നേരിട്ട് ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു, ചാനലിലോ മറ്റോ കൂടുതൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരിക്കുന്നതിന് മുമ്പ് നിയമവിരുദ്ധമായ ക്രോസിംഗുകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വേഗത്തിലും സജീവമായും നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു.

അതേസമയം ഇന്നലെ ബോർഡർ ഫോഴ്സ് തന്നെ അനധികൃത കുടിയേറ്റക്കാരെ ഡോവർ തീരത്തെത്തിക്കുന്നുവെന്ന വാർത്തകൾ തെളിവ് സഹിതം പുറത്ത് വന്നിരുന്നു. ഇത് സർക്കാരിനെതിരെ നിശിതമായ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് മറയ്ക്കാനാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ സർക്കാർ ആരോപണം ചൊരിയുന്നതെന്ന വിമർശനവും പുറത്ത് വരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.