
സ്വന്തം ലേഖകൻ: നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരിക്കുന്ന കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അധ്യാപകർ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചുകൊണ്ടുവരാൻ പദ്ധതി ആവിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് രജിസ്ട്രേഷൻ നടത്താൻ ആവശ്യപ്പെട്ടത്.
https://eservices.moe.edu.kw/app/ ലിങ്കിലാണ് വിവരങ്ങൾ നൽകേണ്ടത്. സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.നേരിട്ടുള്ള ക്ലാസ് ആരംഭിക്കുേമ്പാൾ അധ്യാപക ക്ഷാമം പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശീയ റിക്രൂട്ട്മെൻറിലൂടെ ഇത് പരിഹരിക്കാനുള്ള ശ്രമം വേണ്ടത്ര വിജയിച്ചിട്ടില്ല.
വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിെൻറ അനിശ്ചിതാവസ്ഥയുമുണ്ട്.അധ്യാപകരെ പ്രത്യേകമായി കൊണ്ടുവരാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിെൻറയും ആരോഗ്യ മന്ത്രാലയത്തിെൻറയും വ്യോമയാന വകുപ്പിെൻറയും അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുമെന്നാണ് സൂചനകൾ. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർക്ക് ഉടൻ പ്രവേശനം അനുവദിക്കാൻ സാധ്യതയില്ല.
കുവൈത്തിലേക്ക് വിദേശികളുടെ തിരിച്ചുവരവ് സംബന്ധിച്ച് തിരിച്ചുവരവിനു േക്വാട്ട നിശ്ചയിക്കുക, വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം നിലവിലെ 10 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിപ്പിക്കുക, കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ചവരും ഇഖാമ കാലാവധിയുള്ളതുമായ വിദേശികൾക്കു മാത്രം പ്രവേശനം അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർക്ക് മുന്നിലുള്ളത്.
ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് രാജ്യത്ത് എത്തിയശേഷം മൂന്നു ദിവസങ്ങൾക്കകം നടത്തുന്ന പി.സി.ആർ പരിശോധനയിൽ കോവിഡ് മുക്തനാണെന്ന് കണ്ടാൽ ക്വാറൻറീൻ ഒഴിവാക്കുക, ഒരു ഡോസ് വാക്സിഷൻ മാത്രം സ്വീകരിച്ചവർക്ക് ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും രണ്ടാമത്തെ ആഴ്ച ഹോം ക്വാറൻറീനും ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല