
സ്വന്തം ലേഖകൻ: കുവൈത്തിൽ ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ സ്വീകരിക്കാൻ അനുമതി നൽകും. ഒാക്സ്ഫഡ് വാക്സിൻ രണ്ട് ബാച്ച് എത്തിയത് ആദ്യ ഡോസ് നൽകി തീരുകയും പിന്നീടുള്ള ബാച്ച് അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടാം ഡോസ് മറ്റൊരു ഡോസ് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകുന്നത്.
ഇതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളില്ല എന്ന വിദഗ്ധാഭിപ്രായംകൂടി മാനിച്ചാണ് തീരുമാനം. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒാക്സ്ഫഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത മൂന്നര ലക്ഷം പേരാണ് രണ്ടാം ഡോസിനായി കാത്തിരിക്കുന്നത്.
മൂന്നു മാസമാണ് രണ്ട് ഡോസുകൾക്കിടയിലെ ഇടവേള നിശ്ചയിച്ചിരുന്നത്. നിലവിൽ ഇൗ കാലപരിധി കഴിഞ്ഞ നിരവധി പേർ ഉള്ളതായും ഇവരിൽ ചിലർക്ക് കോവിഡ് ബാധിച്ചതായും ചൂണ്ടിക്കാട്ടുന്നു. കുവൈത്തിെൻറ ഭാഗത്തുനിന്നുള്ള പ്രശ്നമല്ല ഉൽപാദകരുടെ പ്രശ്നം കാരണമാണ് ആസ്ട്രസെന വാക്സിൻ അടുത്ത ഷിപ്മെൻറ് വൈകുന്നത്. കുവൈത്ത് മാത്രമല്ല, നിരവധി രാജ്യങ്ങൾ ഒാക്സ്ഫഡ് വാക്സിൻ വൈകുന്നതുമൂലം പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. കുവൈത്തിലേക്കുള്ള ഷിപ്മെൻറ് നിശ്ചയിച്ചത് പലവട്ടം മാറ്റി.
വാക്സിൻ എത്തിയാൽ ദ്രുതഗതിയിൽ വിതരണം പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്നും ആസ്ട്രസെനക കമ്പനി അധികൃതരുമായും പ്രാദേശിക ഏജൻറുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് അനിയന്ത്രിതമായി നീളില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. വാക്സിൻ ലഭ്യമായാൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാഴ്ചക്കകം പ്രത്യേക കാമ്പയിനായി ഒാക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസ് നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല