
സ്വന്തം ലേഖകൻ: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനെടുത്ത സഞ്ചാരികൾക്ക് സ്വാഗതമേകി സ്പെയിൻ. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സ്പെയിൻപുറത്ത് വിട്ടത്. എല്ലാ രാജ്യത്ത് നിന്നുമുള്ള സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം രംഗത്ത് ഉണർവുണ്ടാകുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.
സ്പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് ആരോഗ്യമന്ത്രി കരോളിന ഡാറിസ് പറഞ്ഞു. വിനോദസഞ്ചാര രംഗത്തെ നായകത്വം തിരികെ പിടിക്കുകയാണ് സ്പെയിനിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്പയിനിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന യു.കെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താത്തത് തിരിച്ചടിയാവുന്നുണ്ട്.
സ്പെയിനിലെത്തുന്ന വാക്സിനെടുക്കാത്ത യുറോപ്യൻ സഞ്ചാരികൾക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചും രാജ്യത്ത് പ്രവേശിക്കാം. ക്രൂയിസ് ബോട്ടുകളുടെ സർവീസും വൈകാതെ തുടങ്ങും. മാൽഗ എയർപോർട്ടിലേക്ക് യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും സഞ്ചാരികളെത്തുമെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ് സ്പെയിൻ സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പ്. അതുകൊണ്ട് വീണ്ടും സഞ്ചാരികളെത്തുന്നത് രാജ്യത്തിന് ഗുണകരമാവുമെന്നാണ് സ്പെയിൻ സർക്കാറിെൻറ പ്രതീക്ഷ.
പൂർണമായും വാക്സിനെടുത്തവർക്ക് ജൂൺ ഒമ്പത് മുതൽ ഖത്തറിൽനിന്നും ഫ്രാൻസിലേക്ക് ക്വാറൻറീൻ വ്യവസ്ഥകളില്ലാതെ യാത്ര ചെയ്യാനാകുമെന്ന് ഖത്തറിലെ ഫ്രഞ്ച് എംബസി അറിയിച്ചു. വിസയുള്ള, പൂർണമായും വാക്സിനെടുത്ത ഖത്തറിൽനിന്നുള്ള സ്വദേശികൾക്കോ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കോ ജൂൺ ഒമ്പതു മുതൽ ഫ്രാൻസിൽ ക്വാറൻറീൻ വേണ്ട.
വരും ദിവസങ്ങളിൽ വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഫ്രഞ്ച് എംബസി വ്യക്തമാക്കി.ഖത്തറിൽ നിന്നും ഫ്രാൻസിലെത്തുന്നവർ വാക്സിനെടുത്തതിെൻറ രേഖകൾ സമർപ്പിക്കണം. ഫൈസർ, മൊഡേണ, ആസ്ട്രസെനക വാക്സിനെടുത്തവർ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസവും ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെടുത്തവർ നാലാഴ്ചയും പിന്നിട്ടിരിക്കണം. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ ആദ്യ ഡോസ് എടുത്ത് 14 ദിവസവും പിന്നിട്ടിരിക്കണം.
സന്ദർശകർ ഫ്രാൻസിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ 48 മണിക്കൂർ മുമ്പെടുത്ത ആൻറിജൻ ടെസ്റ്റോ ഹാജരാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല