1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ. സർക്കാർ-സ്വകാര്യ ഓഫിസുകളിൽ 80% ജീവനക്കാർക്ക് ജോലിക്കെത്താം. ബാക്കിയുള്ളവർ വീടുകളിലിരുന്നു ജോലി ചെയ്യണം. ആരോഗ്യ, സുരക്ഷാ മേഖലയിലുള്ളവർക്ക് ഇതു ബാധകല്ല. വാക്സീൻ എടുക്കാത്തവർ, ഒരു ഡോസ് എടുത്തവർ എന്നിവർ എല്ലാ ആഴ്ചയും കോവിഡ് പരിശോധന നടത്തി റിപ്പോർട്ട് കരുതണം.

ജോലി സ്ഥലങ്ങളിലെ മീറ്റിങ്ങുകളിൽ പരമാവധി 15 ജീവനക്കാർക്കു പങ്കെടുക്കാം. ഇതിൽ ഒരു ഡോസ് വാക്സീൻ എടുത്ത 5 പേരെ അനുവദിക്കും. കൂടുതൽ പങ്കെടുക്കുന്ന മീറ്റിങ്ങുകൾ ഓൺലൈനിൽ നടത്താൻ മാത്രമാണ് അനുമതി.

പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. കുട്ടികൾക്ക്​ മാളുകളിൽ പ്രവേശനം നൽകുന്നത്​ രക്ഷിതാക്കൾക്ക്​ ഏറെ ആശ്വാസം നൽകുന്ന തീരുമാനമാകും. വാണിജ്യകേന്ദ്രങ്ങൾക്ക്​ ഇനി മുതൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 12 വയസിന്​ താഴെയുള്ള കുട്ടികൾക്കും പ്രവേശനം നൽകാം.

മാളുകളിലെ ഫുഡ്​കോർട്ടുകൾക്ക്​ 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാം. മാളുകൾക്കകത്തെ നമസ്​കാരത്തിനുള്ള സൗകര്യങ്ങൾ, ടോയ്​ലറ്റുകൾ എന്നിവയും തുറക്കാം. സൂഖുകളും മൊത്ത മാർക്കറ്റുകളും ആഴ്​ചയിൽ എല്ലാദിവസവും 50 ശതമാനം ശേഷിയിൽ തുറക്കാം. 12 വയസിന്​ താഴെയുള്ള കുട്ടികൾക്കും പ്രവേശനം നൽകാം. അതേസമയം, പള്ളികളിൽ ജുമുഅ അടക്കമുള്ള നമസ്​കാരങ്ങൾക്ക്​ ഏഴ്​ വയസിൽ താഴെയുള്ള കുട്ടികൾക്ക്​ പ്രവേശനം ഉണ്ടായിരിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.