1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2021

സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നു രാജി വച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ച‍ുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം ‘സൺ’ പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സർവകലാശാല പഠനകാലം മുതൽ ഹാൻകോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പിൽ ഉന്നതപദവിയിൽ നിയമിച്ചതും വിവാദമായിരുന്നു.

ഹാൻകോകി​ൻ്റെ രാജി പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചു. ത​െൻറ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. തുടർന്ന്​ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടർന്ന്​ ആരോഗ്യ സെക്രട്ടറി മാപ്പ്​ പറഞ്ഞ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്. ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാൽ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രാജി പ്രഖ്യാപനം.

ത​െൻറ കുടുംബത്തോ​ട്​ മാപ്പ്​ ചോദിക്കുന്നതായി രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. ഇൗ മഹാമാരിയിൽ ത്യാഗം ചെയ്​ത വ്യക്തികളോട്​ കടപ്പെട്ടിരിക്കുന്നുവെന്നും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ താൻ സ്​ഥാപനത്തുനിന്ന്​ പുറത്തുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സേവനത്തിൽ നിങ്ങൾ വളരെയധികം അഭിമാനിക്കണമെന്ന്​ -രാജി സ്വീകരിച്ച ബോറിസ്​ ജോൺസൺ ഹാൻകോകിന്​ എഴുതിയ കത്തിൽ പറയുന്നു.

സാമൂഹിക അകലം പാലിക്കല്‍ താന്‍ ലംഘിച്ചതായി ഹാന്‍കോക്കി​െൻറ ക്ഷമാപണത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായി തുടരും. വ്യക്തിപരമായ വിവാദത്തില്‍ ത​െൻറ കുടുംബത്തി​െൻറ സ്വകാര്യത സംരക്ഷിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

42കാരനായ ഹാന്‍കോക് ആണ് ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാറി​െൻറ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ആരോഗ്യ മന്ത്രിയെന്ന നിലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയാണ് ഹാൻകോക്ക്.

അതേസമയം കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയ ഈ സമയത്തെ ഹാന്‍കോക്കിന്റെ രാജി ബ്രിട്ടനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചേക്കും. വിവാദ കോലാഹലത്തെ തുടർന്ന് ഹാൻ‌കോക്ക് രാജിവച്ചതോടെ സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറിയായി അധികാരമേറ്റിട്ടുണ്ട്.

മുമ്പ് യുകെ മന്ത്രിസഭയിൽ രണ്ട് തവണ, ചാൻസലറായും പിന്നീട് ആഭ്യന്തര സെക്രട്ടറിയായും, സേവനമനുഷ്ഠിച്ച സാജിദ് ജാവിദ് ശനിയാഴ്ച ഹാൻകോക്കിൽ നിന്ന് കോവിഡ് പോരാട്ടത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം അവസാനിപ്പിക്കുന്നതിനാണ് തന്റെ അടിയന്തിര മുൻ‌ഗണനയെന്ന് സാജിദ് ജാവിദ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.