
സ്വന്തം ലേഖകൻ: സൗദി, ഇന്ത്യൻ വിദേശ കാര്യ മന്ത്രിമാർ ഇറ്റലിയിൽ ചർച്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ചും ചർച്ച നടന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.
ജി20 രാജ്യങ്ങളുടെ വിദേശകാര്യ-വികസന മന്ത്രിമാരുടെ സംഗമത്തിൽ എത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി തെക്കൻ ഇറ്റലിയിലെ മതേരയിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം കോവിഡ് ഉൾപ്പെടെ പൊതുതാല്പര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടതായി സൗദി വാർത്താ ഏജൻസി വ്യക്തമാക്കി.
ഇന്ത്യയിൽ കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ചർച്ച ഏറെ പ്രതീക്ഷയോടെയാണ് സൗദിയിലെ ഇന്ത്യൻ പ്രവാസികൾ കാണുന്നത്. ആദ്യമായാണ് വിദേശ കാര്യ മന്ത്രി ഡോ.എസ് ജയശങ്കർ സൗദി വിദേശകാര്യ മന്ത്രിയുമായി പുതിയ സാഹചര്യത്തിൽ ചർച്ച നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല