1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2021

സ്വന്തം ലേഖകൻ: ഇന്ത്യ – ഖത്തർ എയർ ബബിൾ കരാർ പുതുക്കുന്നതിൽ കാലതാമസം നേരിട്ടതോടെ വിമാനയാത്രകൾ മുടങ്ങി. ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര തടസപ്പെട്ടു.

കണ്ണൂർ, കൊച്ചി ഉൾപ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ സർവീസും മുടങ്ങിയതോടെ നിരവധി മലയാളികളുടെ യാത്രയും തടസ്സപ്പെട്ടു.പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു.

സാങ്കേതിക തടസം കാരണമാണ് കരാര്‍ പുതുക്കുന്നത് വൈകുന്നതെന്നാണ് വിവരം. ഇന്നു വൈകിട്ടോടെ പ്രശ്ന പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതി ഉള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.