1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2021

സ്വന്തം ലേഖകൻ:എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിലെ ഉത്പന്ന നിര്‍മാതാക്കളായ പോളാരിസ് സൊല്യൂഷന്‍സ് പുനര്‍രൂപകല്‍പന ചെയ്ത കാമോഫ്‌ളേജ് (അദൃശ്യരാക്കുന്ന) നെറ്റാണ് പുതിയ സംവിധാനം.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകള്‍ക്കും തെര്‍മല്‍ ക്യാമറകള്‍ക്കും കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന മെറ്റിരീയിലുകളും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

വനപ്രദേശങ്ങളിലും മരുഭൂമികളിലും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ടുവശങ്ങളുമുള്ളതാണ് ഷീറ്റ് കിറ്റുകള്‍. ശരീരത്തോട് ചുറ്റിപ്പിടിപ്പിച്ച് പാറകളോട് സാമ്യമുള്ള ഒരു തടസ്സമായും ഉപയോഗിക്കാനാകും. തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ദൂരത്ത് നിന്ന് ബൈനോക്കുലറുകളുമായി നോക്കുന്ന ഒരാള്‍ക്ക് സൈനികരെ കാണില്ലെന്ന് ഇതിന്റെ ഗവേഷണ വികസന യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അര കിലോഗ്രാമിനടുത്ത് ഭാരം മാത്രമേ ഈ ഷീറ്റുകള്‍ക്കുള്ളൂ. അപകടരമായ യുദ്ധമേഖലകളിലേക്ക് യാത്ര ചെയ്യുന്ന സൈനികര്‍ക്ക് ഇത് ചുരുട്ടി കൊണ്ടുപോകാം. മാത്രമല്ല ഈ ഷീറ്റുകള്‍ക്ക് 200 കിലോയിലധികം ഭാരം വഹിക്കാനും സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.