
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും. വാഷിങ്ടൻ സ്റ്റേറ്റിനും ഒറിഗോണിനും ഇടയിലായി രൂപം കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റ് കൂടുതല്‍ പ്രദേശങ്ങളെ വരള്‍ച്ചയുള്ളതാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഫിലഡല്‍ഫിയ മുതല്‍ ബോസ്റ്റണ്‍ വരെയും ഉഷ്ണതാപം വീശിയേക്കാം.
നാഷനല്‍ വെതര്‍ സര്‍വീസിന്റെ കണക്കനുസരിച്ചു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴത്തെ താപനില ചൂട് തരംഗത്തിന് അനുകൂലമായ അവസ്ഥയിലാണ്. ഇതു രണ്ടോ അതിലധികമോ ദിവസത്തേക്കു ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ ഓരോ പ്രദേശവുമനുസരിച്ച് ഇതു വ്യത്യാസപ്പെട്ടേക്കാം; വടക്കുകിഴക്കന്‍ ഭാഗത്ത് മൂന്നു ദിവസങ്ങള്‍ തുടര്‍ച്ചയായി വരണ്ട കാലാവസ്ഥയുണ്ടായേക്കാമെന്നാണു സൂചന.
അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദം നീങ്ങുകയും ചൂടുള്ള വായു നിലത്തേക്ക് തള്ളുകയും ചെയ്യുമ്പോഴാണ് ഈ താപ തരംഗങ്ങള്‍ പ്രശ്നക്കാരാകുന്നതെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ കംപ്രസ് ചെയ്യുമ്പോള്‍ ആ വായു കൂടുതല്‍ ചൂടാകുകയും കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ഉയര്‍ന്ന മര്‍ദ്ദം മറ്റ് കാലാവസ്ഥാ സംവിധാനങ്ങളുടെ ഗതി മാറ്റുന്നു. ഇതു കാറ്റിനെയും മേഘ മൂടലിനെയും കുറയ്ക്കുന്നു, വായുവിനെ കൂടുതല്‍ ഞെരുക്കുന്നു.
അതുകൊണ്ടാണ് ഒരു ചൂട് തരംഗം ഒരു നിശ്ചിത പ്രദേശത്ത് അനിശ്ചിതമായി തുടരുന്നതെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. നിലം ചൂടാകുമ്പോള്‍, ഈര്‍പ്പം നഷ്ടപ്പെടുന്നു, ഇത് കൂടുതല്‍ ചൂടായ അവസ്ഥ സൃഷ്ടിക്കും. വരള്‍ച്ച നിറഞ്ഞ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍, ഉയര്‍ന്ന മര്ദ്ദസംവിധാനത്തെ കുടുക്കാന്‍ വലിയ രീതിയില്‍ ചൂട് ഉണ്ടാവും. പസഫിക് വടക്കു പടിഞ്ഞാറന്‍ ഭാഗത്ത്, ചൂടും വരള്‍ച്ചയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെയും കാരണം ഇതുതന്നെ.
കഴിഞ്ഞ നൂറ്റാണ്ടില്‍ കാലാവസ്ഥാ സ്റ്റേഷനുകള്‍ 100 ഡിഗ്രി കവിയുന്ന മൂന്നു ദിവസങ്ങള്‍ മാത്രം രേഖപ്പെടുത്തിയിരുന്ന സിയാറ്റിലില്‍, കൂടുതല്‍ താമസക്കാര്‍ അടുത്തിടെ എയര്‍ കണ്ടീഷനിങ് യൂണിറ്റുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. പസഫിക് വടക്കുപടിഞ്ഞാറന്‍ ഭാഗത്തു വലിയ വൈദ്യുതി തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കൊപ്പം ഇലക്ട്രിക്കല്‍ ഗ്രിഡിന് അമിതഭാരമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
ഈ ഡിമാന്‍ഡ് കുറയ്ക്കാന്‍ സഹായിക്കുന്നതിന്, തെര്‍മോസ്റ്റാറ്റ് ഉപയോഗിക്കുകയും വിന്‍ഡോ ഷേഡുകളും ബ്ലൈന്റുകളും അടയ്ക്കുകയും ചെയ്യുകയെന്നതു മാത്രമാണ് മാര്‍ഗം. ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് ഓവനുകള്‍, വാഷിംഗ് മെഷീനുകള്‍, ഡ്രയര്‍ എന്നിവ പോലുള്ള വലിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും, ഉപയോഗത്തിലില്ലാത്ത എല്ലാ ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യണമെന്നും ഊര്‍ജ്ജ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല