
സ്വന്തം ലേഖകൻ: നാട്ടിൽ നിന്ന് ദുബായിലേക്ക് വരാൻ ഗോൾഡൻ വീസക്കാർക്ക് പുറമേ ഇൻവെസ്റ്റർ വീസ, പാർട്ണർ , ബിസിനസ്് വീസ എന്നിവയുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവസരം. വിമാനം ചാർട്ടർ ചെയ്ത് എത്താൻ ഒരാൾക്ക് 22000 ദിർഹം (4,40,000 രൂപ) ചെലവു വരുമ്പോൾ പുതിയ രീതിയിൽ ഒരാൾക്ക് ഏകദേശം 8500 ദിർഹം (1,70,000) മതി.
ട്രാവൽസ് കമ്പനികൾ വഴി എയർ അറേബ്യ പോലുള്ള വിമാനക്കമ്പനികൾ ഇങ്ങനെ സേവനം നൽകുന്നുണ്ട്. വീസ സംബന്ധിച്ച മതിയായ രേഖകൾ, 48 മണിക്കൂർ കാലാവധിയുള്ള നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് എന്നിവ വേണം. രണ്ടു ഡോസ് വാക്സീൻ എടുത്തിരിക്കണമെന്ന് നിർബന്ധവുമില്ല. ദുബായിൽ എത്തിയാൽ 10 ദിവസം ക്വാറന്റീനുണ്ട്. എവിടെയാണു ക്വാറന്റീൻ എന്നും അപേക്ഷയിൽ വ്യക്തമാക്കണം. അപേക്ഷിച്ച് അഞ്ചു ദിവസത്തിനകം യാത്രാനുമതി ലഭിക്കും.
വിമാനത്താവളത്തിൽ തന്നെ ട്രാക്കിങ് സംവിധാനമുള്ള വാച്ച് തരുമെന്നും മൂന്നാം ദിവസവും എട്ടാം ദിവസവും പിസിആർ എടുക്കണമെന്നും നിർദേശമുണ്ടെന്ന് ഇപ്രകാരം യാത്ര ചെയ്തവർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല