
സ്വന്തം ലേഖകൻ: കേരളത്തിൽ 12,456 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.39. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 13,640. ചികിത്സയിലായിരുന്ന 12,515 പേര് രോഗമുക്തി നേടി.
പോസിറ്റീവായവർ
മലപ്പുറം 1640
തൃശൂര്‍ 1450
എറണാകുളം 1296
തിരുവനന്തപുരം 1113
പാലക്കാട് 1094
കൊല്ലം 1092
കോഴിക്കോട് 1091
ആലപ്പുഴ 743
കാസർകോട് 682
കണ്ണൂര്‍ 675
കോട്ടയം 570
പത്തനംതിട്ട 415
വയനാട് 328
ഇടുക്കി 267
നെഗറ്റീവായവർ
തിരുവനന്തപുരം 1471
കൊല്ലം 1140
പത്തനംതിട്ട 479
ആലപ്പുഴ 759
കോട്ടയം 425
ഇടുക്കി 267
എറണാകുളം 1172
തൃശൂര്‍ 1856
പാലക്കാട് 1183
മലപ്പുറം 1535
കോഴിക്കോട് 814
വയനാട് 274
കണ്ണൂര്‍ 502
കാസർകോട് 638
രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1591, തൃശൂര്‍ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട് 687, കൊല്ലം 1088, കോഴിക്കോട് 1064, ആലപ്പുഴ 728, കാസർകോട് 673, കണ്ണൂര്‍ 603, കോട്ടയം 554, പത്തനംതിട്ട 399, വയനാട് 316, ഇടുക്കി 261 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.
62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കാസർകോട് 8, പാലക്കാട്, വയനാട് 7 വീതം, പത്തനംതിട്ട 6, കൊല്ലം 3, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,43,909 പേര് ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 3,90,972 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,535 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 24,437 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടിപിആർ 6ന് താഴെയുള്ള 143, 6നും 12നും ഇടയ്ക്കുള്ള 510, 12നും 18നും ഇടയ്ക്കുള്ള 293, 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല